ബ്രസീല്‍ – അര്‍ജന്റീന പോരാട്ടം ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11.30 മണിക്കാണ് ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ബ്രസീല്‍ – അര്‍ജന്റീന പോരാട്ടം.ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് കാണുന്ന ബ്രസീല്‍ അര്‍ജന്റീന പോരാട്ടം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. സൂപ്പര്‍ ക്ലാസിക്കോ കപ്പിന് വേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഇന്നത്തെ മത്സരം സമനിലയിലായാല്‍ ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തും.
അര്‍ജന്റീന മെസ്സിയില്ലാതെയാണ് ഇന്ന് ബ്രസീലിനെ നേരിടാനിറങ്ങുന്നത്. ലോകകപ്പില്‍ മെസ്സിക്ക് പുറമെ സെര്‍ജിയോ അഗ്വേറോ, ഹിഗ്വയിന്‍, ഡി മരിയ എന്നീ പ്രമുഖര്‍ ഇല്ലാതെയാണ് അര്‍ജന്റീന ബ്രസീലിനെ നേരിടാനിറങ്ങുന്നത്.കഴിഞ്ഞ മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഇന്നിറങ്ങുക. ഇരുവരും ഇതിനു മുന്‍പ് 105 തവണ ഏറ്റുമുട്ടിയപ്പോള്‍ 40 തവണ വിജയം ബ്രസീലിന്റെ കൂടെയും 38 തവണ അര്‍ജന്റീനയുടെ കൂടെയുമായിരുന്നു. 26 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
The post ബ്രസീല്‍ – അര്‍ജന്റീന പോരാട്ടം ഇന്ന്, ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് കാണുന്ന ബ്രസീല്‍ അര്‍ജന്റീന പോരാട്ടം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.. appeared first on FUTURELINE.
No comments:
Post a Comment