തിരുവനന്തപുരം: എൻഎസ്എസിനെതിരെ വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സുപ്രീംകോടതി വിധിക്ക് എന്‍എസ്എസ് അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
‘ശബരിമല പ്രശ്‌നത്തില്‍ ക്ഷേത്രത്തിലെ പാരമ്പര്യം മാനിക്കാതെയാണ് വിധിയുണ്ടായത്. പാരമ്പര്യം മാനിക്കണം എന്നു വാദിച്ച് കേസില്‍ കക്ഷി ചേര്‍ന്നവര്‍ക്ക് അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വിധിക്ക് എന്‍എസ്എസ് അടക്കമുള്ളവർ
ഉത്തരവാദികളാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി കൈരളി പീപ്പിൾ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി എൻഎസ്എസ് അടക്കമുള്ളവർക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.
കോടതിയില്‍ പരാജയപ്പെട്ടവരാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നും. ഇത് പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടാനാണന്നും വെള്ളാപ്പള്ളി പറഞ്ഞു.
The post ശബരിമല വിധിക്ക് എന്‍എസ്എസ് അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്ന് വെള്ളാപ്പള്ളി; പരാജയത്തിന്റെ ഉത്തരവാദിത്വം സർക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാൻ ശ്രമം appeared first on News truth.


No comments:
Post a Comment