എനിക്കായ് നീ മാത്രം…..5
” അശ്വതീ…..എടീ അശ്വതീ….”
ദേവരാജൻറെ ശബ്ദം കേട്ട് രാഗിണി മുറി-
യിലേക്ക് ചെന്നു.
” വിളിച്ചോ…?”
” അവളെവിടെ അശ്വതി..?”
” അവള് കാലത്തേ ക്ഷേത്രത്തിൽ പോയി”
” ഇന്നെന്താ വിശേഷം..അവൾടെ തള്ളേടെ
ഓർമ്മ ദിവസമോ മറ്റോ ആണോ…?”
ദേവരാജൻ രാഗിണിയെ നോക്കി.
” അത്…. അല്ല…അവളൊന്നും പറയാണ്ടാ
പോയത്…”
” വെറുതെയിരുന്ന് തിന്നിട്ടാ അവൾക്കീ
അഹങ്കാരം….ഇവിട്ത്തെ കാര്യങ്ങളെല്ലാം
ആർക്ക് വെച്ചിട്ടാ അവള് പോയേക്കുന്നത്”
രാഗിണി ഒന്നും മിണ്ടിയില്ല…. ഇന്നിനി അച്ചു
വരുമ്പോൾ ദേവരാജൻ അവളെ കൊല്ലും എന്നവർ ഭയത്തോടെ ഓർത്തു.
” എന്താണെന്ന് പറഞ്ഞാ ഞാൻ ചെയ്ത്
തരാം…”
രാഗിണി തെല്ലു ഭയത്തോടെയാണത് പറ-
ഞ്ഞത്. ദേവരാജൻ അവരെ തുറിച്ചു നോക്കി..എന്നിട്ടൊരു ഷർട്ട് എടുത്തവർക്ക്
നേരെ എറിഞ്ഞു.
” ഇത് തേച്ചു വെയ്ക്കണമെന്ന് ഞാനവളോ
ട് ഇന്നലെ പറഞ്ഞതാ….ആ അസുരവിത്ത്
ഇന്നിങ്ങ് വരട്ടെ…”
അശ്വതി ക്ഷേത്രത്തിൽ പോയി എന്ന്പറയാ
ൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട്
രാഗിണി പുറത്തേക്ക് നടന്നു.
അപ്പോഴാണ് അശ്വതി പുറത്ത് നിന്ന് കയറി
വന്നത്.അവളുടെ കൈയിൽ വാഴയിലയിൽ
അമ്പലത്തിലെ പ്രസാദം മടക്കിപിടിച്ചിട്ടുണ്ടാ
യിരുന്നു. കുളിപ്പിന്നലിട്ട മുടിയിൽ തുളസിക്ക
തിർ ചൂടിയിരുന്നു… നെറ്റിയിൽ ചന്ദനക്കുറി
വരച്ചിരുന്നു. അതിൽ കൂടുതൽ ഒരുക്കങ്ങ-
ളൊന്നും അശ്വതി ഒരിക്കലും ചെയ്യാറില്ല.
” അച്ചൂ…. നീ വേഗം അകത്തേക്ക് ചെല്ല്”
” എന്താമ്മാ എന്ത് പറ്റി?”
” ഒന്നൂല്ല … നീ ക്ഷേത്രത്തിൽ പോയീന്ന് ഞാൻ അറിയാണ്ടൊന്ന് പറഞ്ഞു പോയി.
ഇനിയിപ്പോ നിന്നെ കാണണ്ട…കണ്ടാലത്
മതി പിന്നെ….”
” കണ്ടാലിപ്പോ എന്താമ്മേ….? ഞാൻ ക്ഷേത്ര
ത്തിലേക്കല്ലേ പോയത്…”
അശ്വതി അകത്തേക്ക് കയറി പോയി.
” ഇന്ന് ക്ഷേത്രത്തിൽ പോയതിന് എന്തെങ്കി
ലും പറഞ്ഞാലും താനത് സഹിക്കുമെന്ന്
അവൾ മനസ്സിലോർത്തു…. കാരണം തന്നെ
കുറിച്ച് ചിന്തിക്കുന്ന മൂന്നേ മൂന്ന് ആളുകൾ
മാത്രമേയുള്ളൂ…. അതിലൊന്ന് തന്റെ അമ്മ
യാണ്… പിന്നെ തന്റെ ഹേമ….ഇവർ രണ്ടു പേർക്കും തന്നെ വളരെ നന്നായി അറിയാം
എന്നാല് തന്നെക്കുറിച്ച് ഒന്നും അറിയാതെ
തന്നെ കെയർ ചെയ്ത ഒരാളുണ്ട്….ആ
ആൾക്ക് വേണ്ടിയാണ് ഇന്ന് താൻ ക്ഷേത്ര
ത്തിൽ പോയത്…..രോഹന് വേണ്ടി….!!!
ഇന്നാണ് രോഹൻറെ ആദ്യ മാച്ച്.”
” എന്താടീ സ്വപ്നം കാണുവാണോ…?”
മാളവിക അവളുടെ തോളിൽ ഒരടി അടിച്ചു
കൊണ്ട് ചോദിച്ചു.നന്നായിവേദനിച്ചെങ്കിലും
അശ്വതി ഒന്നും മിണ്ടാതെ അടുക്കളയിലേ
ക്ക് നടന്നു..
*****************
പവലിയനിൽ ഇരുന്ന് ഗ്രൗണ്ടിലേക്ക്
നോക്കിയപ്പോൾ രോഹന് വല്ലാത്തൊരു
ടെൻഷൻ തോന്നി.തനിക്കിത് പറ്റില്ല എന്ന്
അവന് തോന്നി.ഗ്രൗണ്ടിൽ ഇന്ത്യയുടെ
ബാറ്റിംഗ് ആണ് …ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്ത ആസ്ട്രേലിയ 345 റൺസിന് ആൾ
ഔട്ട് ആകുകയായിരുന്നു.ഇന്ന് മറുപടി
ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യക്ക് ഇപ്പോ തന്നെ
രണ്ടു ബാറ്റ്സ്മാൻമാരെയാണ്
നഷ്ടമായിരിക്കുന്നത്….. ഇപ്പോൾ ബാറ്റ്
ചെയ്യുന്ന ശിഖർ ധവാനും വിരാട് കോഹ്‌ലി യും…. അതിൽ നിന്നും ഒരാൾ ഔട്ടായാൽ
അടുത്തതായി ഇറങ്ങേണ്ടത് രോഹൻ ആണ്… അവൻ വല്ലാത്തൊരു ടെൻഷനിൽ
കൈകൾ കൂട്ടി തിരുമ്മി…
അവനെ കാത്തിരുന്നത് പോലെ അടുത്ത
പന്തിൽ കോഹ്‌ലി ഔട്ട് ആയി….
രോഹൻ അമ്പരപ്പോടെ എഴുന്നേറ്റു….
ആദ്യമായി താൻ ക്രിക്കറ്റ് കളിക്കുകയാണെ
ന്നവന് തോന്നി… പതിയെ രോഹൻ ബാറ്റ്
കൈയിലെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങി..
പവലിയനിലേക്ക് വന്ന കോഹ്‌ലി കൈ
ചുരുട്ടി അവന്റെ ചുരുട്ടിയ കൈയിൽ ഇടിച്ച്
വിജയം ആശംസിച്ചു.
പിച്ചിൽ ചെന്നു നിന്നിട്ട് രോഹൻ ചുറ്റും നോക്കി…..
ചുറ്റും നിറഞ്ഞു നിൽക്കുന്ന പുരുഷാരം….
ഇടയിൽപോങ്ങിനിൽക്കുന്ന ഇന്ത്യയുടെയും
ആസ്ട്രേലിയയുടെയും പതാകയും കാർഡു
കളും….. ” ജി” എന്ന് അറിയപ്പെടുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താനിപ്പോൾ നിൽക്കുന്നത്…… അവൻ അച്ഛ
നെ മനസിൽ ഓർത്തു…. അദ്ദേഹത്തിന്റെ
സ്വപ്നമാണ് താനിന്ന് നടത്തി കൊടുക്കേ-
ണ്ടത്…. അദ്ദേഹത്തിന്റെ മാത്രമല്ല… ഒരു
രാജ്യത്തിന്റെ മുഴുവനും…..
രോഹൻ പതിയെ ബാറ്റ് നിലത്തുറപ്പിച്ചു.
” ഒന്ന്….. രണ്ട്….. മൂന്ന്….. “അവന്റെ ഹൃദയം അതിവേഗം മിടിച്ചു….
പാഞ്ഞു വന്ന ബോൾ അടിച്ചിട്ട് ഓടുമ്പോൾ
അവൻ പ്രാർത്ഥിക്കുകയായിരുന്നു…
ഇതേസമയം ടിവിയിൽ രോഹൻറെ കളി കണ്ടിരുന്ന വർമ വല്ലാത്തൊരു അവ
സ്ഥയിലായിരുന്നു.അദ്ദേഹം എഴുന്നേറ്റ്
നടന്നു…. പിന്നെ വന്നിരുന്നു…. ഇടയ്ക്ക് ഭാര
തിയമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു.
രോഹൻറെ സ്കോർ പത്ത് ആയതേയുള്ളൂ
അദ്ദേഹം മുഖം അമർത്തി തുടച്ചു കൊണ്ട്
ടിവിയിൽ നോക്കി നിന്നു.
അടുത്ത ബോൾ പാഞ്ഞു വന്നതും രോഹൻ
അത് അടിച്ചു യർത്തി….. അത് താഴേക്ക്
വരുന്നത് നോക്കി വർമ്മ ആഹ്ലാദത്തോടെ
കൈകൾ കൂട്ടി തിരുമ്മി…
” യേസ്… ഇറ്റ്സ് എ സിക്സർ….”
അദ്ദേഹം പിറുപിറുത്തു കൊണ്ടിരുന്നു.
പക്ഷേ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ബോൾ ആസ്ട്രേലിയൻ ക്യാപ്റ്റൻ
ടിം പെയിൻ കൈയിൽ ഏറ്റുവാങ്ങിയപ്പോൾ
വർമ ഞെട്ടിപ്പോയി…..രോഹൻ ഔട്ട് ആയി-
രിക്കുന്നു….. അദ്ദേഹത്തിനത് ഉൾക്കൊള്ളാ
നായില്ല……
അതേ അവസ്ഥ ആയിരുന്നു രോഹനും
തിരിച്ച് പവലിയനിലേക്ക് നടക്കുമ്പോൾ
അവൻ വിശ്വാസം വരാതെ ഒരു നിമിഷം നിന്നു… വെറും പത്തു റൺസിന് താൻ
ഔട്ട് ആയി എന്നതവനെ തളർത്തിക്കള-
ഞ്ഞു.അച്ഛൻറെ സ്വപ്നം….. അവൻ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാ
നായി വേഗം നടന്നു.രോഹനെ ഔട്ട് ആക്കി
യതിൻറെ സന്തോഷം പങ്കിടുന്ന ആസ്ട്രേലി
യക്കാരെ അവൻ കണ്ടു.
*******************
” നോ… നീ ശ്രദ്ധിക്കണമായിരുന്നു….”
വർമ പറഞ്ഞപ്പോൾ രോഹൻ ഫോൺ നീക്കിപ്പിടിച്ചു. അവനറിയാം അച്ഛൻ ഇനി
തന്റെ വിഷമം പോലും ചിന്തിക്കാതെ ഓരോന്ന് പറയുമെന്ന്….
” രോഹൻ നീ കേൾക്കുന്നുണ്ടോ… നിന്റെ
ഈ മത്സരത്തിലെ പ്രകടനം അനുസരിച്ചാ
യിരിക്കും നിന്റെ ടീമിലെ നിലനിൽപ്പ്…”
” അറിയാം അച്ഛാ…. ഞാൻ ട്രൈ ചെയ്യാ-
ഞ്ഞിട്ടല്ല..”
” വാട്ടെവർ…..യൂ ഷുഡ് ബീ ഫിക്സ് ഇൻ ദി
ടീം….”
വർമ ഫോൺ വെച്ചിട്ടും അവനങ്ങനെ നിന്നു.ഹോട്ടൽ മുറിയിലെ ബാൽക്കണിയി
ൽ നിന്നവൻ പുറത്തേക്ക് നോക്കി.
വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന മെൽ
ബൺ നഗരം… അച്ഛൻ പറഞ്ഞത് ശരിയാണ്.. പക്ഷേ താൻ ശ്രമിക്കാഞ്ഞിട്ടല്ല
അമ്മയെ ഒന്ന് വിളിക്കണം എന്ന് അവന് തോന്നി… ഒരു സപ്പോർട്ട്…. അതാണിപ്പോൾ
വേണ്ടത്….
അവൻ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു….
***************
ഉമ്മറത്തിരുന്ന് അശ്വതി പുറത്തേക്ക് നോക്കി…. ദേവരാജനും രാഗിണിയും മാളവി
കയും ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിട്ട് വന്നിട്ടില്ല ഇത് വരെ.
അവൾ ക്ലോക്കിലേക്ക് നോക്കി.
” സമയം പത്ത് ആകുന്നു…” അവൾ പതിയെ എഴുന്നേറ്റ് അകത്തേക്ക് കയറി വാതിലടച്ചു.ഇനിയിപ്പോ കാലത്തേ
വരൂന്ന് തോന്നുന്നത്…അവൾ റൂമിലേക്ക് നടന്നു.അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.അവൾ റിസീവർ എടുത്തു.
” ഹലോ..”
” ഹലോ….”
മറുവശത്ത് നിന്ന് കേട്ട രോഹൻറെ ശബ്ദം
അവളുടെ മനസിൽ ഒരു ആശ്വാസത്തിന്റെ
തണുപ്പ് പടർത്തി.
” ഹലോ….രോഹൻ…”
” അശ്വതീ…” അവന്റെ ശബ്ദത്തിൽ അമ്പര
പ്പ് നിറഞ്ഞു.അമ്മയെ വിളിച്ച താൻ എങ്ങനെ അശ്വതിയുടെ നമ്പർ ഡയൽ ചെയ്തു എന്ന് രോഹൻ അമ്പരപ്പോടെ ഓർത്തു.
” ഹലോ….”
വീണ്ടും അവളുടെ സ്വരം…
” അത്…..എന്തോ ആലോചിച്ച് വിളിച്ചതാ…”
” എന്ത് പറ്റി…? ” അവന്റെ ശബ്ദത്തിലെ
ഒരു നിരാശ തിരിച്ചറിഞ്ഞത് പോലെ അച്ചു
ചോദിച്ചു.അവനൊരു നിമിഷം നിശബ്ദ-
നായി.
” എനിക്കിത് പറ്റില്ല അശ്വതീ…”
” എന്ത് പറ്റില്ലാന്ന്…”
” ഈ…. ക്രിക്കറ്റ്… ഇത്രയും വലിയ ഒരു
ഗ്രൗണ്ടിൽ കളിച്ചപ്പോൾ ഞാൻ ആകെ
പതറിപ്പോകുന്നു….. എനിക്ക് പറ്റുന്നില്ല….”
” രോഹൻ എന്തിന് വേണ്ടിയാ ക്രിക്കറ്റ് ഇഷ്
ടപ്പെട്ടത്….?
അശ്വതി പെട്ടെന്ന് ചോദിച്ചു..
” അത്…. എന്റച്ഛൻറെ വല്യ ആഗ്രഹം ആയിരുന്നു.. അത് കൊണ്ടാ ആദ്യം കളിച്ച-
ത് പിന്നീട് അത് എൻറേം ഇഷ്ടമായി മാറി”
” ഊം…. അപ്പോ അത് നിറവേറ്റണ്ടതും ആരുടെ ജോലിയാ….?”
അവൻ ഒരു നിമിഷം ആലോചിച്ചു.
” പക്ഷേ അശ്വതീ….”
” ഒരു പക്ഷേയുമില്ല…… ഇന്ന് രോഹൻ ലോകം മുഴുവൻ അറിയുന്നൊരു വ്യക്തിയാ.
നാളെയും അതങ്ങനെ തന്നെ ആകണ്ടേ….
അച്ഛന് വേണ്ടി…ഈ രാജ്യത്തിന് വേണ്ടി…. അത് പറ്റും….. നാളെ ഇന്ത്യൻ ടീമിന്റെ
ക്യാപ്റ്റൻ ഒക്കെ ആകണ്ട ആളാ…. അന്ന് ഞാൻ കാണാൻ വരും…. ഒരു ഓട്ടോഗ്രാഫ്
വാങ്ങാൻ…. കേട്ടല്ലോ !!!”
അശ്വതി പറഞ്ഞത് കേട്ട് രോഹൻ പുഞ്ചിരിച്ചു…. തന്റെ മനസിൽ ഒരു ധൈര്യം
വന്നു നിറഞ്ഞതായവന് തോന്നി.ഇങ്ങനൊ-
രു സപ്പോർട്ട് ആകെ തരുന്നത് അമ്മയാണ്.
“മാച്ച് കഴിഞ്ഞിട്ടൊന്നുമില്ലല്ലോ….. നാളത്തെ
കളിയിൽ രോഹൻ നന്നായി കളിക്കും എനി
ക്കുറപ്പാ…. ജയവും തോൽവിയും എല്ലാം
ജീവിതത്തിൽ ഉണ്ടാവില്ലേ…. ഇന്ന് പറ്റിയില്ല
എന്ന് വെച്ച് നാളെ പറ്റില്ല എന്ന് ഇല്ലല്ലോ…”
” താങ്ക്സ് അശ്വതീ….”
അവൻ ഒരു നിമിഷം മിണ്ടാതെ നിന്നു.
” ഇനി ഞാൻ മാച്ച് കഴിഞ്ഞേ വിളിക്കൂ….”
” ഊം….”
അവൾ മൂളി.രോഹൻ ഫോൺ വെച്ചിട്ട്
തന്റെ ബാറ്റ് കൈയിലെടുത്തു.
*****************
വീടിന്റെ പടികൾ കയറി ഹേമ
വരുന്നത് കണ്ട് അശ്വതി ഓടിച്ചെന്നു.
അവളെ കണ്ട ഹേമ പുഞ്ചിരിയോടെ അടു
ത്തേക്ക് വന്നു.
” ഹേമാ….. ഞാൻ നിന്നെക്കുറിച്ച് ഇപ്പോ
ഓർത്തതേള്ളൂ….”
” ആഹാ….ആണോടീ…”
” നീ വാ…”
അശ്വതി അവളുടെ കൈയിൽ പിടിച്ച് അക
ത്തേക്ക് കൊണ്ടുപോയി.
” എന്താടീ വല്യ സന്തോഷം …?
” നീ വാ പറയാം…”
അശ്വതി അവളെ അടുക്കളയിൽ കൊണ്ടു
പോയി ഒരു കസേരയിൽ ഇരുത്തി.
ചായ എടുക്കാനായി തിരിഞ്ഞു പോകുന്ന
അശ്വതിയുടെ സന്തോഷവും ഉത്സാഹവും
കണ്ട് ഹേമ തെല്ലമ്പരപ്പോടെ ഇരുന്നു..
ആദ്യമായാണ് അച്ചുവിനെ ഇങ്ങനൊരു
രീതിയിൽ അവൾ കാണുന്നത്…
അശ്വതി ചായയെടുത്ത് അവളുടെ കൈയി
ലേക്ക് കൊടുത്തു..
” നിനക്കെന്താടീ ലോട്ടറിയടിച്ചോ….”?
” ഊം…. ഉടനെ അടിക്കും…”
” ങ്ഹേ…. അതെന്താ…?”
” ഡീ….. ഞാനൊരു സന്തോഷവാർത്ത പറ
യട്ടേ….?”
” എന്താടീ…..?”
” ഡീ എന്റച്ഛൻ വരുന്നൂ….”
” വാട്ട്..!!!?
” അതേടീ…… എന്റച്ഛൻ ഉടനെ വരും..എന്നെ
ക്കാണാൻ….”
അശ്വതി ഹേമയുടെ തോളിൽ പിടിച്ചു
സന്തോഷത്തോടെ പറഞ്ഞു.
ഹേമ നിറഞ്ഞു വന്ന മിഴികൾ തുടച്ച് അവ-
ളെ നോക്കി.അങ്ങനെ അവസാനം തന്റെ
അശ്വതിയുടെ ജീവിതം സുരക്ഷിതമാകാൻ
പോകുന്നു എന്നത് അവളെ ചെറുതായൊ
ന്നുമല്ല സന്തോഷിപ്പിച്ചത്…
” എനിക്ക് ഇക്കാര്യം രോഹനോട് പറയണം..
ഹേമാ…..”
അശ്വതി പറഞ്ഞത് കേട്ട് ഹേമ മുഖം തിരിച്ച്
അവളെ നോക്കി.
“അതിന് അയാളുടെ വല്ല വിവരവും ഉണ്ടോ”
ഹേമ തെല്ലു നിരാശയോടെ പറഞ്ഞു.
” ഊം…. വിളിച്ചിരുന്നു…”
അശ്വതി തലകുലുക്കിയപ്പോൾ ഹേമ
അവളുടെ അടുത്തേക്ക് എഴുന്നേറ്റു ചെന്നു.
” എപ്പോ വിളിച്ചു.. എന്നിട്ട് നീയെന്താ പറയാ
ഞ്ഞത്…?”
” രണ്ടുതവണ വിളിച്ചു..പറയാനായിട്ട് നിന്നെ
വിളിച്ചതാ ഞാൻ…. കിട്ടിയില്ല…”
അശ്വതി രോഹൻ വിളിച്ചതെല്ലാം പറഞ്ഞു.
ഹേമ സന്തോഷത്തോടെ എഴുന്നേറ്റ്
ആലോചനയിൽ മുഴുകി നിന്നു.
” നീയെന്താ ആലോചിക്കുന്നത്…”
” ഒന്നൂല്ല അച്ചൂ…. എനിക്ക് തോന്നുന്നത് രോ
ഹന് നിന്നെ ഇഷ്ടമാണെന്നാ….”
” ഒന്ന് പോടീ…..എൻറവസ്ഥ കണ്ട് പാവം
തോന്നീട്ടാ രോഹൻ വിളിച്ചത്…അല്ലാണ്ട്
ഒന്നുമല്ല…..”
” ഊം…..” ഹേമ മൂളിയതേയുള്ളു. എങ്കിലും
അത് അങ്ങനെശാകരുതേ എന്നവൾ
ആഗ്രഹിച്ചു.
” എന്തായാലും അച്ഛൻ വരുന്ന കാര്യം എനിക്ക് രോഹൻ വിളിക്കുമ്പോ പറയണം”
അശ്വതി ഉത്സാഹത്തോടെ പറഞ്ഞു.
****************
ടിവിയിൽ നോക്കി ഇരിക്കുന്ന മാളവിക
യുടെ പിന്നിൽ ചെന്ന് അശ്വതി ഒരു നിമിഷം
നിന്നു.
” മാളുവേച്ചീ….”
” എന്താടീ…..”
മാളവിക മുഖം തിരിച്ച് അവളെ നോക്കി.
” അത്….ആ സ്പോർട്സ് ചാനൽ ഒന്നു
വെയ്ക്കോ….?”
” എന്താടീ നീ സ്പോർട്സ് ന്യൂസ് ഒക്കെ
കാണാൻ തുടങ്ങിയോ…”
മാളവിക അവളെ നോക്കി ചിരിച്ചു.
തന്നെ കളിയാക്കിയതാണെന്ന് മനസിലായി
ട്ടും അശ്വതി ഒന്നും പറഞ്ഞില്ല.
” അതല്ല….. ഇന്നത്തെ ക്രിക്കറ്റ് മാച്ച് കാണു
ന്നവർക്ക് ഒരു സമ്മാനം ഉണ്ടത്രേ….”
” ങ്ഹേ!!! സമ്മാനമോ…? എന്ത് സമ്മാനം?”
” ഒരു ഡയമണ്ട് നെക്ലേസ് !!!!”
” സത്യമാണോടീ…..നീയെങ്ങനെ അറിഞ്ഞൂ?
” ഇന്ന് ഹേമ വന്നപ്പോ പറഞ്ഞതാ…എന്തോ
മത്സരം ആണത്രേ…”
” എങ്കിലിപ്പൊ തന്നെ വെയ്ക്കാലോ…..”
മാളവിക ചാനൽ മാറ്റിയപ്പോൾ അശ്വതി
ഊറിച്ചിരിച്ചു. നെക്ലേസ് എന്ന് കേട്ടാൽ
മാളു ക്രിക്കറ്റ് വെയ്ക്കും എന്ന് അവൾക്ക്
ഉറപ്പായിരുന്നു.
മാറി വന്ന ചാനലിൽ തെളിഞ്ഞ രോഹൻറെ
മുഖം കണ്ട് അശ്വതി ഒരു നിമിഷം നോക്കി നിന്നു….
” എനിക്ക് തോന്നുന്നത് രോഹന് നിന്നോട്
ഇഷ്ടമാണെന്നാ…”
ഹേമയുടെ വാക്കുകൾ അവളുടെ മനസിൽ
മുഴങ്ങി..
” ശ്ശേ….!!! ഞാൻ എന്തൊക്കെയാ ആലൊചി
ക്കണത്…”
അവൾ വേഗം ഭിത്തിയിൽ ചാരി നിന്നു.
ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷി
ക്കാത്ത ലീഡായിരുന്നു ലഭിച്ചത്……
രോഹന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ
മുൻ ക്യാപ്റ്റൻ ധോണിയാണ് ഇന്ത്യയെ 345
എന്ന ഓസ്ട്രേലിയൻ സ്കോറിനെ മറികട-
ന്ന് 385ൽ എത്തിച്ചത്…
രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ഉയർ-
ത്തിയിരിക്കുന്ന 430 എന്ന സ്കോറാണ്
ഇന്ത്യയ്ക്ക് മുന്നിലെ ലക്ഷ്യം……
അച്ചു സ്വൽപം ടെൻഷനോടെ ടിവിയിലേക്ക്
നോക്കി…
***************
പവലിയനിൽ ഇരുന്ന് കളി കാണു
കയാണ് രോഹൻ..അവന് ആദ്യ ദിവസം
തോന്നിയ ഭയം ഇപ്പോ തോന്നിയില്ല.
സ്കോർ 112ൽ എത്തിയപ്പോൾ ഇന്ത്യയ്ക്ക്
രണ്ടു ബാറ്റ്സ്മാൻമാരെ നഷ്ടപ്പെട്ടു.
അടുത്തതായി ഇറങ്ങേണ്ടത് രോഹൻ ആണ്.
അവൻ ദീർഘമായി നിശ്വസിച്ചു കൊണ്ട്
എഴുന്നേറ്റു.
” ഇന്ന് പറ്റിയില്ല എന്ന് വെച്ച് നാളെ പറ്റില്ല എന്ന് ഇല്ലല്ലോ….നോക്കിക്കോ രോഹൻ
നാളെ നന്നായി കളിക്കും…”
അശ്വതിയുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി…. ഒരു പുഞ്ചിരിയോടെ
രോഹൻ ബാറ്റെടുത്ത് ഗ്രൗണ്ടിലേക്കിറങ്ങി..!
(തുടരും)
Written by Neethu Krishna
ഈ തുടർക്കഥയുടെ ബാക്കി ഭാഗം നാളെ വൈകുന്നേരം 7 മണിക്ക്..


No comments:
Post a Comment