മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിച്ചു; നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിച്ചു; നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

https://www.hubstore.in/


മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിച്ചു; നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.ശബരി മലയില്‍ ഭക്തരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സമരത്തെ മറയാക്കി അക്രമം അഴിച്ചു വിട്ടു കൊണ്ട് ഒരു വിഭാഗം .സമാധാനപരമായി ഭക്തരുടെ നേതൃത്വത്തില്‍ നടത്തി വരുന്ന നാമ ജപ യാത്രയുടെ സ്വഭാവം മാറ്റുന്ന വിധത്തിലെക്കാന് കാര്യങ്ങള്‍ പോയി തുടങ്ങുന്നത് .ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ പരിശോധന നടത്തി തുടങ്ങുകയും ചെയ്തു .നിലയ്ക്കലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സാനിധ്യമാണ് ആളുകളെ പ്രകൊപിപ്പിച്ചത് .പബ്ബയിലെക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന വനിതാ മാധ്യമ പ്രവര്‍ത്തകരെ കണ്ടതോടെ ജനങ്ങള്‍ അക്രമം അഴിച്ചു വിടുകകായിരുന്നു .

ന്യൂസ് 18.റിപ്ലബിക് ടിവി,ഇന്ത്യ ട്ടുടെ തുടങ്ങിയ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തുടങ്ങിയ ആക്രമണം അവരുടെ വാഹനം അടിച്ചു തകര്‍ക്കുന്ന നിലയിലേക്ക് നീങ്ങുകയും ചെയ്തു .റിപ്ലബിക് ടീവി റിപ്പോര്‍ട്ടര്‍ ആയ പൂജ പ്രസന്ന എത്തിയ കാര്‍ ഈ സംഘം തകര്‍ക്കുകയും ചെയ്തു .ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍ നിന്ന് ഇറക്കി വിട്ടു .കെ എസ് ആര്‍ ട്ടി സി ബസിനു നേരെയും കല്ലേറ് ഉണ്ടായി .

നൂറില്‍ അധികം വരുന്ന ജനക്കൂട്ടം ആയിരുന്നു അക്രമം നടത്തിയത് എന്നാണ് റിപ്ലബിക് ടീവി ചാനലിന്റെ ട്വീട്ടില്‍ പറയുന്നത് .തങ്ങള്‍ക്ക് നേരെ പ്രതിഷേധം നടത്തുന്നവര്‍ കല്ല്‌ എറിയുകയും വാഹനം തല്ലി തകര്‍ക്കാന്‍ ശ്രമിച്ചതായും അവര്‍ വ്യക്തമാക്കുന്നു .ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തക സരിതയെ നിലയ്ക്കലില്‍ വെച്ച് പ്രതിഷേധം നടത്തുന്നവര്‍ തടയുകയും വാഹനത്തില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു .



No comments:

Post a Comment

Pages