ദുര്‍മന്ത്രവാദം: നാട്ടുക്കൂട്ടം മകനെക്കൊണ്ട് എഴുപത്തിമൂന്നുകാരനെ ചെയ്യിപ്പിച്ചത് കൊടും ക്രൂരത….. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 12, 2018

ദുര്‍മന്ത്രവാദം: നാട്ടുക്കൂട്ടം മകനെക്കൊണ്ട് എഴുപത്തിമൂന്നുകാരനെ ചെയ്യിപ്പിച്ചത് കൊടും ക്രൂരത…..

https://www.hubstore.in/

കൊല്‍ക്കത്തയില്‍ ദുര്‍മന്ത്രവാദിയെന്നാരോപിച്ച്‌ എഴുപത്തിമൂന്നുകാരന്റെ കൈവിരലുകള്‍ നാട്ടുക്കൂട്ടം മകനെക്കൊണ്ട് വെട്ടിമാറ്റിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാന്‍ഡി സര്‍ദാറിനെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ഗ്രാമത്തിലെ ചിലര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ഫാന്‍ഡി ദുര്‍മന്ത്രവാദം നടത്തിയതിനാലാണ് ഇതെന്നായിരുന്നു പ്രദേശവാസികളുടെ പരാതി.

ഇത്  ചിലര്‍ തെളിവുകളും നല്‍കി. ഫാന്‍ഡിയെ ഹാജരാക്കാന്‍ നാട്ടുക്കൂട്ടം ഉത്തരവിട്ടു. വിചാരണയ്ക്കൊടുവില്‍ ഫാന്‍ഡി കുറ്റംചെയ്തെന്ന് കണ്ടെത്തി. ഇനിമേലില്‍ ദുര്‍മന്ത്രവാദം ചെയ്യാതിരിക്കാന്‍ കൈവിരലുകള്‍ മുറിച്ചുകളയണമെന്നും അത് മകന്‍തന്നെ ചെയ്യണമെന്നും വിധിച്ചു. വിധിയെ മകന്‍ ഹരീഷ് എതിര്‍ത്തതോടെ ഭീഷണിയുമായി അയല്‍വാസികള്‍ എത്തി.  ഗത്യന്തരമില്ലാതെ ഹരീഷ് വിധി നടപ്പാക്കുകയായിരുന്നു.ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

The post ദുര്‍മന്ത്രവാദം: നാട്ടുക്കൂട്ടം മകനെക്കൊണ്ട് എഴുപത്തിമൂന്നുകാരനെ ചെയ്യിപ്പിച്ചത് കൊടും ക്രൂരത….. appeared first on FUTURELINE.

No comments:

Post a Comment

Pages