ഭാര്യയെ വിളിച്ചുണർത്തി വെട്ടാൻ പോവുകയാണെന്ന‌് പറഞ്ഞു, മക്കള്‍ വലുതാകുമ്പോള്‍ അമ്മയെ കൊന്നത് എന്തിനാണെന്ന് ചോദിക്കാതിരിക്കാന്‍ അവരേയും കൊന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

ഭാര്യയെ വിളിച്ചുണർത്തി വെട്ടാൻ പോവുകയാണെന്ന‌് പറഞ്ഞു, മക്കള്‍ വലുതാകുമ്പോള്‍ അമ്മയെ കൊന്നത് എന്തിനാണെന്ന് ചോദിക്കാതിരിക്കാന്‍ അവരേയും കൊന്നു

https://www.hubstore.in/

ചിറ്റൂര്‍ കൊലയില്‍ മാണിക്യന്റെ ഉത്തരം കേട്ട് ഞെട്ടി പോയി.പാലക്കാട് ചിറ്റൂരില്‍ നിന്ന് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതക വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നല്ലേപ്പിള്ളി ജെ.ടി.എസിന് സമീപം നെടുങ്ങോട് വാടകവീട്ടിൽ താമസിക്കുന്ന കുമാരി (35), മക്കളായ മനോജ് (14), മേഘ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഭർത്താവ് മാണിക്യൻ (45) ചിറ്റൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

തിങ്കളാഴ്‌ച രാവിലെ ഏഴു മണിയോടെ മാണിക്യന്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി കീഴടങ്ങിയപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്‌. തുടര്‍ന്ന്‌ പോലീസ്‌ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. ഒറ്റ മുറിയും അടുക്കളയും മാത്രമുള്ള വീട്ടില്‍ കുട്ടികള്‍ കിടപ്പുമുറിയിലെ കട്ടിലിലും കുമാരി കട്ടിലിനു താഴെയുമാണ്‌ മരിച്ചനിലയില്‍ കിടന്നിരുന്നത്‌. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മാണിക്യനും കുമാരിയും കുറച്ചു ദിവസം മുമ്പാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

തുണിയലക്കലും കൂലിപ്പണിയുമാണ് മാണിക്യന്റെ ജോലി. ഭാര്യ കുമാരി വീട്ടുപണിക്കും പോകാറുണ്ടായിരുന്നു. സംശയത്തെത്തുടർന്ന് കുറച്ചുകാലങ്ങളായി മദ്യപിച്ചെത്താറുള്ള മാണിക്യൻ കുമാരിയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നതായി അയൽവാസികളും, ബന്ധുക്കളും പറയുന്നു. പലപ്പോഴും നാട്ടുകാരും വീട്ടുകാരുമിടപെട്ടാണ് കലഹം ഒത്തുതീർപ്പാക്കുന്നതെന്നും ഇവർ പറഞ്ഞു.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനു കാരണം കുടുംബവഴക്കാണെന്ന്‌ പ്രതി പോലീസില്‍ മൊഴി നല്‍കി. മക്കളെ എന്തിന് കൊലപ്പെടുത്തിയെന്ന് പൊലീസ് ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ മാണിക്യന്റെ ഉത്തരം തികച്ചും ഞെട്ടിക്കുന്നതായിരുന്നു. ‘മക്കള്‍ വലുതാകുമ്ബോള്‍ അമ്മയെ കൊന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത് സാറേ ഇതായിരുന്നു മാണിക്യന്റ മറുപടി.

ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യന്‍ രാത്രി 12 വരെ ഉച്ചത്തില്‍ വച്ച് പാട്ടു കേട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് 12 നും 3 നും ഇടയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകം നടത്തിയതിനു തലേന്നും ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടര്‍ന്ന്‌ വെട്ടുകത്തി ഉപയോഗിച്ച്‌ മൂവരെയും ഉറക്കത്തില്‍ തന്നെ കൊലപ്പെടുത്തിയതിനാല്‍ ശബ്ദങ്ങളൊന്നും ആരും പുറത്ത് കേട്ടില്ല. മൂന്നുപേരുടെയും കഴുത്തിലാണ് വെട്ടിയത്. തടയാന്‍ മകന്‍ ശ്രമിച്ചതോടെ മകന്റെ കൈകളിലും വെട്ടേറ്റിട്ടുണ്ട്.

മൂവരുടെയും മരണം ഉറപ്പിച്ചശേഷം കൊടുവാള്‍ കഴുകി മുറിയില്‍ വച്ചു. വീട്ടില്‍ നിന്നിറങ്ങി ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലേക്കു പോയി. അവര്‍ കാര്യം അന്വേഷിച്ചപ്പോള്‍ മൂവരെയും കൊലപ്പെടുത്തിയ കാര്യം പറഞ്ഞു. തുടര്‍ന്ന് ചിറ്റൂരിലെത്തി കടയില്‍ കയറി ചായയും കുടിച്ചു. രാവിലെ ഏഴു മണിയോടെ സ്‌റ്റേഷനിലെത്തി ഭാര്യയേയും മകളേയും കൊലപ്പെടുത്തിയെന്ന വിവരം അറിയിച്ചു.

No comments:

Post a Comment

Pages