നിരോധനാജ്ഞ ലംഘിക്കാൻ ശ്രീധരൻപിള്ളയുടെ ആഹ്വാനം കേട്ട് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച, യുവമോർച്ച പ്രവർത്തകർ എല്ലാം അറസ്റ്റിൽ; - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 18, 2018

നിരോധനാജ്ഞ ലംഘിക്കാൻ ശ്രീധരൻപിള്ളയുടെ ആഹ്വാനം കേട്ട് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച, യുവമോർച്ച പ്രവർത്തകർ എല്ലാം അറസ്റ്റിൽ;

https://www.hubstore.in/


നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡിൽ കുത്തിയിരുന്ന് ശരണമന്ത്രങ്ങൾ വിളിച്ചത്. നിലയ്ക്കലിൽ ഇതോടെ പൊലീസ് എത്തി നിരോധനാജ്ഞ നിലവിലുള്ള കാര്യം പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ ഇവർ പിൻവാങ്ങാൻ കൂട്ടാക്കാതിരുന്നതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്കുള്ളിലാണ് പ്രതിഷേധമുണ്ടായത്. അതേസമയം നിരോധനാജ്ഞ നാളെ രാത്രി 12 മണിവരെ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്. തീർത്ഥാടകരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിരോധനാജ്ഞയുള്ള സ്ഥലത്തേക്ക് കാറുകളിലാണ് യുവമോർച്ച പ്രവർത്തകർ എത്തിയത്.

The post നിരോധനാജ്ഞ ലംഘിക്കാൻ ശ്രീധരൻപിള്ളയുടെ ആഹ്വാനം കേട്ട് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച, യുവമോർച്ച പ്രവർത്തകർ എല്ലാം അറസ്റ്റിൽ; appeared first on News truth.


No comments:

Post a Comment

Pages