ഇന്ത്യയിലെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍സായ ഇന്‍ഡിഗോ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഏറെ സഹായകമാകുന്ന തരത്തിലാണ് പുതിയ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
അബുദാബിയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യുഎയില്‍ മൂന്നു സ്ഥലങ്ങളിലായി എയര്‍ലൈനിന്റെ സര്‍വീസുകള്‍ വിപുലീകരിക്കപ്പെടും. ഭാവിയില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള പരിപാടികള്‍ ആലോചിച്ചു വരുന്നതായി ഇന്‍ഡിഗോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പറഞ്ഞു.
The post ഇന്‍ഡിഗോ കേരളത്തില്‍ നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്‍വീസ്.. appeared first on FUTURELINE.
No comments:
Post a Comment