തിരുവനന്തപുരം: ശബരിമല സമരം മോദിക്കെതിരെ പിരിച്ചുവിട്ട് പ്രവീൺ തെഗാഡിയ. നരേന്ദ്ര മോദി അടുത്ത 48 മണിക്കൂറിനുള്ളിൽ ശബരിമല വിധിക്കെതിരെ ഓർഡിനസ് ഇറക്കണം.
മുസ്ളീം സ്ത്രീകളുടെ അഭിമാനം രക്ഷിക്കാൻ ഓർഡിൻസ് ഇറക്കിയ മോദി. നിങ്ങൾ ഹിന്ദു സ്ത്രീകൾക്ക് വേണ്ടി എന്തുകൊണ്ട് ഇത് ചെയ്യുന്നില്ലെന്നും പ്രവീൺ തൊഗാഡിയ ചോദിച്ചു.
നാമജപ ഘോഷയാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരത്ത് ആണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. സർക്കാർ ഓർഡിനസ് ഇറക്കിയില്ല എങ്കിൽ
17നു രാത്രി 12 മുതൽ 24 മണിക്കൂർ കേരള ഹർത്താൽ നടത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി.
ഞങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത് ഹിന്ദുക്കള്‍ക്ക് സംരക്ഷണം ലഭിക്കാന്‍ വേണ്ടിയാണ്. മുത്തലാഖ് ബില്ലിനെതിരെ ഒര്‍ഡിനന്‍സ് കൊണ്ടുവന്ന മോഡി സര്‍ക്കാറിന് എന്താണ് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇത്ര താമസമെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി നേതൃത്വം നടത്തുന്ന സമരപരിപാടികൾക്ക് വൻ തിരിച്ചടി തന്നെയാണ് തൊഗാഡിയയുടെ പ്രസ്താവന.
The post ശബരിമല സമരം ബിജെപിക്കെതിരെ തിരിച്ചുവിട്ട് പ്രവീൺ തെഗാഡിയ; നരേന്ദ്ര മോദിക്ക് എന്താണ് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇത്ര താമസം appeared first on News truth.


No comments:
Post a Comment