ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ആര്‍എസ്എസിന് ഹിന്ദുവിരുദ്ധ നിലപാടെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ ചെയ്തതുപോലെ ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാർ തയ്യാറാകണം എന്നും തൊഗാഡിയ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കെതിരെ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കിട്ടില്ല. സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പാക്കരുത്. മറിച്ച് വിധി നടപ്പാക്കിയാല്‍ നടതുറക്കുന്ന ഒക്‌ടോബര്‍17-ന് രാത്രി മുതല്‍ 18 ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും. പ്രതിഷേധത്തില്‍ രാജ്യം മുഴുവന്‍ ആളിക്കത്തുമെന്നും തൊഗാഡിയ പറഞ്ഞു.
The post ശബരിമലയില്‍ RSSന് ഹിന്ദുവിരുദ്ധ നിലപാട്; സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം; ആർഎസ്എസിനേയും ബിജെപിയേയും വെട്ടിലാക്കി പ്രവീണ്‍ തൊഗാഡിയ appeared first on News truth.


No comments:
Post a Comment