രാജസ്ഥാന്‍ ബിജെപിയില്‍ ‘കലാപം’; നാല് മന്ത്രിമാരുള്‍പ്പെടെ 11 നേതാക്കളെ പുറത്താക്കി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 23, 2018

രാജസ്ഥാന്‍ ബിജെപിയില്‍ ‘കലാപം’; നാല് മന്ത്രിമാരുള്‍പ്പെടെ 11 നേതാക്കളെ പുറത്താക്കി

ഇ വാർത്ത | evartha
രാജസ്ഥാന്‍ ബിജെപിയില്‍ ‘കലാപം’; നാല് മന്ത്രിമാരുള്‍പ്പെടെ 11 നേതാക്കളെ പുറത്താക്കി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. 11 വിമത നേതാക്കളാണ് രംഗത്തുള്ളത്. ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു ആറ് വര്‍ഷത്തേക്ക് പുറത്താക്കി.

ഡിസംബര്‍ 7ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പിന് നല്‍കിയ പത്രിക പിന്‍വലിക്കാന്‍ തയ്യാറാവാത്തതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ നടപടി. സുരേന്ദ്രന്‍ ഗോയല്‍, ലക്ഷ്മിനാരായണ്‍ ഡാവെ, രാധേശ്യാം ഗംഗാനഗര്‍, ഹേംസിംഹ് ഭാദന, രാജ്കുമാര്‍ റിനാവ, രാമേശ്വര്‍ ഭാട്ടി, കുല്‍ദീപ് ദന്‍കഡ്, ദീന്‍ദയാല്‍ കുമാവത്ത്, കിഷന്‍ റാം നായ്, ധന്‍സിങ് റാവത്ത്, അനിത കട്ടാര എന്നിവരെയാണ് പുറത്താക്കിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വിമതര്‍ ഇതിനോടകം തന്നെ നാമനിര്‍ദേശ പത്രിക നല്‍കി കഴിഞ്ഞു. ഇത്തരത്തില്‍ രാജസ്ഥാനില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സും വിമത വെല്ലുവിളി നേരിടുന്നുണ്ട്. 40 വിമതരാണ് കോണ്‍ഗ്രസ്സിന് വെല്ലുവിളിയായി നില്‍ക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages