2019ല്‍ ജൂണ്‍ ഫെബ്രുവരിയിലെത്തും; ബ്രേക്കിങ് ന്യൂസ് നല്‍കി അജു വര്‍ഗീസ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 25, 2018

2019ല്‍ ജൂണ്‍ ഫെബ്രുവരിയിലെത്തും; ബ്രേക്കിങ് ന്യൂസ് നല്‍കി അജു വര്‍ഗീസ്

ഇ വാർത്ത | evartha
2019ല്‍ ജൂണ്‍ ഫെബ്രുവരിയിലെത്തും; ബ്രേക്കിങ് ന്യൂസ് നല്‍കി അജു വര്‍ഗീസ്

കഴിഞ്ഞ ദിവസം നടന്‍ അജു വര്‍ഗീസ് സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ട ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് നല്‍കി ബ്രേക്കിങ് ന്യൂസ് ആണെന്നു പറയുന്നുണ്ടെങ്കിലും ആര്‍ക്കും പിടികിട്ടാത്ത വിധമായിരുന്നു വാര്‍ത്ത കൊടുത്തിരുന്നത്.

2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരുമെന്നാണ് അജു പോസ്റ്റ് ചെയ്ത ബ്രേക്കിങ് ന്യൂസ്. വിശ്വസ്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും, ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും ഫെബ്രുവരിയിലെ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു. എന്തായാലും പോസ്റ്റിനു താഴെ കമന്റുകളുടെ പ്രളയമാണ്.

സംഭവമെന്താണെന്ന് ഇതുവരെ അജു പറഞ്ഞില്ലെങ്കിലും ‘ജൂണ്‍’ എന്ന സിനിമയുടെ പ്രമോഷന്‍ ആണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. 2019 ഫെബ്രുവരിയില്‍ ജൂണ്‍ എന്ന സിനിമ റിലീസിനെത്തുമെന്നാണ് അജു ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് കണ്ടുപിടുത്തം.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജൂണ്‍. അജുവിനു പുറമെ അനുമോള്‍, രാഹുല്‍ സുബ്രഹ്മണ്യന്‍, റോജിന്‍ തോമസ് തുടങ്ങിയവരും ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages