മണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 24, 2018

മണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

ഇ വാർത്ത | evartha
മണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

കര്‍ണാടകയിലെ മണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലില്‍ വീണ് 25 പേര്‍ മരിച്ചു. മണ്ഡ്യയില്‍ നിന്നു പാണ്ഡവപുരയിലേക്കു പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 30 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബംഗലുരുവില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

ബസ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages