റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി പിടിക്കാന്‍ പുതിയ ജാവ 350 ഇന്ത്യയിലേക്ക് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 8, 2018

റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി പിടിക്കാന്‍ പുതിയ ജാവ 350 ഇന്ത്യയിലേക്ക്

ഇ വാർത്ത | evartha
റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി പിടിക്കാന്‍ പുതിയ ജാവ 350 ഇന്ത്യയിലേക്ക്

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളുടെ വിപണി പിടിച്ചടക്കാനാണ് ചെക്ക് നിര്‍മ്മാതാക്കളായ ജാവ നവംബര്‍ 15 ന് രാജ്യത്തു വില്‍പനയ്‌ക്കെത്തുന്നത്. ജാവ ബൈക്കുകള നേരില്‍ കാണാനുള്ള ആകാംഷ വിപണിയ്ക്ക് അതിയായുണ്ട്. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെയാണ് ഇന്ത്യയില്‍ ജാവ അവതരിപ്പിക്കുക.

ഇതില്‍ ഒന്ന് ജാവ 350 ആയിരിക്കുമെന്നു പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ചെക്ക് വിപണിയില്‍ വില്‍പനയിലുള്ള മോഡലാണിത്. ‘കാമോ’ നിറശൈലിയാണ് ഇതിനുള്ളത്. വട്ടത്തിലുള്ള ഹെഡ്‌ലാമ്പിന് ഇരുവശത്തും ഓറഞ്ച് ഇന്‍ഡിക്കേറ്റര്‍ കാണാം.

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍. ഡിസ്‌ക്കുകള്‍ സ്‌പോക്ക് വീലുകള്‍ക്ക് ഇടതുവശം ചേര്‍ന്നൊരുങ്ങുന്നു. ചെക്ക് വിപണിയിലുള്ള ജാവ 350 യില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളാണുള്ളത്. എന്നാല്‍ ബൈക്കിന്റെ ഇന്ത്യന്‍ പതിപ്പിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ലഭിക്കും.

പരന്ന സീറ്റും ക്ലാസിക് തനിമ ചോരാത്ത ടെയില്‍ലാമ്പും ജാവ 350 യുടെ പ്രത്യേകതയാണ്. 350 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് ജാവ 350 രാജ്യാന്തര വിപണിയില്‍ അണിനിരക്കുന്നത്. എയര്‍ കൂളിംഗ് സംവിധാനവും സിംഗിള്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റും എഞ്ചിനുണ്ട്.

26 bhp കരുത്തും 32 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ വില്‍പനയ്ക്കു വരുമ്പോള്‍ ഇതേ എഞ്ചിനായിരിക്കുമോ ഇടംപിടിക്കുകയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഒരുപക്ഷെ 300 സിസി എഞ്ചിനായിരിക്കും ജാവ 350 യില്‍ തുടിക്കുക.

നേരത്തെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനെ ആരാധകര്‍ക്കായി കമ്പനി വെളിപ്പെടുത്തിയിരുന്നു. മോജോയില്‍ നിന്നുള്ള ബോറും സ്‌ട്രോക്കും പുതിയ 293 സിസി ജാവ എഞ്ചിന്‍ പങ്കിടും. 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള എഞ്ചിനാണിത്. പഴയ ടൂ സ്‌ട്രോക്ക് ജാവ ബൈക്കുകളുടെ ശബ്ദഗാംഭീര്യത പകര്‍ത്താന്‍ പുതിയ എഞ്ചിനും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. റെട്രോ ക്ലാസിക്കെന്നു വിശേഷണം കൈയ്യടക്കുമെങ്കിലും ബൈക്കില്‍ ആധുനിക സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും കുറവു സംഭവിക്കില്ല. ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെ പുതിയ ജാവ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages