ഇ വാർത്ത | evartha
രണ്ടാം ഘട്ട നോട്ട് നിരോധനത്തിന് മോദി ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്;കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടതും ഇതിന്റെ ഭാഗം

നോട്ട്‌നിരോധനത്തിലൂടെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ഒന്നരശതമാനം ഇടിവുണ്ടായി. അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകെത്തകര്‍ത്തു. ഇപ്പോള്‍ വീണ്ടും നോട്ട്‌നിരോധനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതിലൂടെ രാജ്യത്തെ ആഭ്യന്തരഉല്പാദനത്തില്‍ 2 ശതമാനം ഇടിവ് സംഭവിക്കാനാണ് പോകുന്നതെന്നും സിങ്‌വി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ജി.ഡി.പിയുടെ രണ്ട് ശതമാനത്തിന് തുല്യമായ തുകയാണ് ആര്‍.ബി.ഐയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തോല്‍ക്കുമെന്ന് ഭയന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ജാലവിദ്യ കാട്ടാനാണ് ഇത്രയും തുക കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് നേടിയ നികുതിപ്പണം എവിടെയാണെന്നും സിംഗ്‌വി ചോദിച്ചു.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment