ഇ വാർത്ത | evartha
അര്‍ജുന്‍ കപൂറും 45 കാരി മലൈക അറോറയും തമ്മിലുള്ള വിവാഹം ഉടന്‍
അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന സൂചന നല്‍കി സംവിധായകന്‍ കരണ്‍ ജോഹര്‍. കോഫി വിത് കരണില്‍ മലൈ അതിഥിയായെത്തിയപ്പോഴാണ് കരണ്‍ വിവാഹത്തെക്കുറിച്ച് സൂചന നല്‍കിയത്. ആമിര്‍ ഖാനൊപ്പമാണ് മലൈക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
മലൈകയുടെ കൈപിടിച്ചുനടന്ന കരണ്‍, മലൈകയുടെ ജീവിതത്തില്‍ ഉടന്‍ ഇങ്ങനെയൊരു നിമിഷമുണ്ടാകുമെന്ന് പറഞ്ഞു. ഇതോടെയാണ് അര്‍ജുന്‍–മലൈക വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു.
ഇതിനുപിന്നാലെ മലൈക 33 കാരനായ അര്‍ജുനുമായി അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.
നേരത്തെ ഫിലിംഫെയര്‍ മാസിക ഇരുവരുടേയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുവരും പ്രണയബന്ധത്തിലാണെന്നും അത് അടുത്ത വര്‍ഷം വിവാഹത്തിലേക്കെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment