നെടുമ്പാശ്ശേരിയില്‍ 70 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 25, 2018

നെടുമ്പാശ്ശേരിയില്‍ 70 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇ വാർത്ത | evartha
നെടുമ്പാശ്ശേരിയില്‍ 70 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി പുറയാറില്‍ എഴുപത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പുറയാര്‍ സ്വദേശി നിഥിന്‍, പുതുവാശ്ശേരി സ്വദേശി സത്താര്‍ എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നാണ് ജോലി സ്ഥലത്തുവച്ച് പ്രതികള്‍ വയോധികയെ പീഡിപ്പിച്ചത്.

ജോലി കഴിഞ്ഞ് പോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു. വൃദ്ധ സമീപവാസികളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ ആലുവ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് ശേഷം പല ഇടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും.

കൊരട്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന പ്രതികള്‍ ബംഗ്ലൂരുവിലേക്ക് കടക്കുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അപ്പോഴും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ബംഗളുരുവില്‍നിന്ന് ഇരുവരും തിരിച്ചെത്തിയെന്ന് അറിഞ്ഞ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages