ഇ വാർത്ത | evartha
ഫോക്‌സ്‌വാഗണ്‍ 75,000 കാറുകള്‍ തിരികെ വിളിക്കുന്നു
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ യുകെയില്‍ നിരത്തിലിറക്കിയ 75,000 കാറുകള്‍ തിരികെ വിളിക്കുന്നു. സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഫിന്‍ലന്‍ഡിലെ ഒരു കാര്‍ മാഗസിന്‍ തയാറാക്കിയ ടെസ്റ്റ് ഡ്രൈവിലാണ് തകരാര്‍ കണ്ടെത്തിയത്.
ഫോക്‌സ് വാഗണ്‍ പോളോ, സീറ്റ് ലിബിസ, അരോണ എന്നി കാറുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. കാറില്‍ മൂന്നു യാത്രക്കാരെ പിന്നിലിരുത്തി നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് തകരാര്‍ കണ്ടെത്തിയത്. കാറുകളുടെ വില്‍പ്പന നിര്‍ത്തിവച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment