ഡോക്ടറോട് ചോദിക്കാതെ തോന്നിയപോലെ വേദനസംഹാരികള്‍ വാങ്ങി കഴിച്ചു; ഒടുവില്‍ 8 ലക്ഷം രൂപയ്ക്കു ഒരു കിഡ്‌നി വാങ്ങി വെക്കേണ്ടി വന്നു; 29കാരനായ യുവാവിന് സംഭവിച്ചതിനെ കുറിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ എഴുതുന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 9, 2018

ഡോക്ടറോട് ചോദിക്കാതെ തോന്നിയപോലെ വേദനസംഹാരികള്‍ വാങ്ങി കഴിച്ചു; ഒടുവില്‍ 8 ലക്ഷം രൂപയ്ക്കു ഒരു കിഡ്‌നി വാങ്ങി വെക്കേണ്ടി വന്നു; 29കാരനായ യുവാവിന് സംഭവിച്ചതിനെ കുറിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ എഴുതുന്നു

ഇ വാർത്ത | evartha
ഡോക്ടറോട് ചോദിക്കാതെ തോന്നിയപോലെ വേദനസംഹാരികള്‍ വാങ്ങി കഴിച്ചു; ഒടുവില്‍ 8 ലക്ഷം രൂപയ്ക്കു ഒരു കിഡ്‌നി വാങ്ങി വെക്കേണ്ടി വന്നു; 29കാരനായ യുവാവിന് സംഭവിച്ചതിനെ കുറിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ എഴുതുന്നു

പലപ്പോഴും താത്കാലിക ആശ്വാസത്തിനു വേണ്ടി കണ്ണില്‍ കണ്ട പെയിന്‍ കില്ലറുകളും അമിത ഡോസിലുള്ള മെഡിസിനുകളും വാങ്ങിക്കൂട്ടുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. എന്നാല്‍ ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ദൂരവ്യാപക പ്രത്യാഘാതത്തെക്കുറിച്ച് ആര്‍ക്കും ഒരു ബോധവുമില്ല. ഇത്തരത്തില്‍ സ്വയം ചികിത്സിച്ച് അപകടം ക്ഷണിച്ചുവരുത്തിയ ഒരു യുവാവിന്റെ ദുരനുഭവം തുറന്നു പറയുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍.

ഡോക്ടറുടെ കുറിപ്പ്;

വയസ്സ് 29. രണ്ട് കിഡ്‌നിയും പ്രവര്‍ത്തനം നിലച്ചപ്പോള്‍ പത്രത്തില്‍ പരസ്യം കൊടുത്തു 8 ലക്ഷം രൂപയ്ക്കു ഒരു കിഡ്‌നി വാങ്ങി. ഇപ്പോള്‍ 6 വര്‍ഷങ്ങള്‍ കഴിഞ്ഞു. വിനു എന്നു വിളിക്കാം. ഇന്ന് കിഡ്‌നിയ്ക്ക് ഇരട്ടി തുകയാകുമെന്ന് വിനു പറയുന്നു. ഇന്നവന്‍ ഈ. എസ്. ഐ ആശുപത്രിയില്‍ സ്ഥിരം മരുന്നുകള്‍ വാങ്ങാന്‍ വരും. എങ്ങനെയാണ് വിനുവിന് കിഡ്‌നി പോയത്?

ഡോക്ടറോട് ചോദിക്കാതെ ദിവസവും തോന്നിയപോലെ വേദനസംഹാരികള്‍ വാങ്ങി കഴിച്ചു. ഡോസ് അനുസരിച്ചു ഒരു ദിവസം 2 ഗുളികകള്‍ മാത്രം കഴിക്കേണ്ടവ വിനു 4,5 ഗുളികകള്‍ ഒരു ദിവസം കഴിച്ചു. ഡോസ് അറിയാതെ മെഡിക്കല്‍ സ്റ്റോറുകള്‍ മാറി മാറി കയറിയിറങ്ങി അവന്‍ പലതരം ഗുളികകള്‍ ദിവസങ്ങളോളം തുടര്‍ച്ചയായി കഴിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വേദന കുറഞ്ഞു. പക്ഷെ മൂത്രം പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാലിലും മുഖത്തും നീരും അനുഭവപ്പെട്ടപ്പോള്‍ തീരെ വയ്യാതെ ഡോക്ടറെ കാണാന്‍ പോയി. രക്തം പരിശോധിച്ചു ക്രീയാറ്റിനിന്‍, യൂറിയ ഒരുപാട് കൂടുതലായിരുന്നു. ഡയാലിസിസ് ചെയ്ത് എത്ര നാളുകള്‍ ജീവിക്കാനാകും? അങ്ങനെ വിനു പത്രത്തില്‍ പരസ്യം കൊടുത്തു.

കോട്ടയത്തു നിന്നും കാശിന് അത്യാവശ്യമുള്ള ഒരു യുവതി അവരുടെ കിഡ്‌നി 8 ലക്ഷം രൂപയ്ക്ക് വിനുവിന് കൊടുത്തു. അങ്ങനെ 6 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നവന്‍ എന്നോട് ഒരേയൊരു കാര്യമേ അവശ്യപ്പെട്ടുള്ളൂ.ഡോക്ടറെ, എനിക്ക് പറ്റിയത് പറ്റി. ഇനിയാര്‍ക്കും ഈ ഒരനുഭവം ഉണ്ടാകാതെയിരിക്കാന്‍ ഡോക്ടര്‍ ഈ കാര്യം പരമാവധി ആളുകളില്‍ എത്തിക്കണം.

(വേദനസംഹാരികള്‍ മാത്രമല്ല, എന്ത് ഗുളികയും ഡോക്ടറെ കണ്ട് മാത്രം വാങ്ങി കഴിക്കുക. ഡോസും ഡോക്ടര്‍ പറയുന്നപോലെ മാത്രം കഴിക്കുക. വേദന കുറയുന്നില്ല എന്നു കരുതി ഒരു നേരം കഴിക്കേണ്ട ഗുളിക 4 നേരം കഴിക്കരുത്, അല്ലെങ്കില്‍ 1 ഗുളിക കഴിക്കുന്നത് പകരം 2, 3 ഗുളിക വീതം ഒരുമിച്ചു കഴിക്കരുത്.)

ഡോ.ഷിനു ശ്യാമളന്‍

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages