’96’ സിനിമയില്‍ നിന്ന് എസ്.ജാനകിയുടെ സീന്‍ ഒഴിവാക്കിയതിന്റെ കാരണം ഇതാണ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 29, 2018

’96’ സിനിമയില്‍ നിന്ന് എസ്.ജാനകിയുടെ സീന്‍ ഒഴിവാക്കിയതിന്റെ കാരണം ഇതാണ്

ഇ വാർത്ത | evartha
’96’ സിനിമയില്‍ നിന്ന് എസ്.ജാനകിയുടെ സീന്‍ ഒഴിവാക്കിയതിന്റെ കാരണം ഇതാണ്

വിജയ് സേതുപതി തൃഷ ജോഡികള്‍ ഒരുമിച്ചെത്തിയ 96 മികച്ച സിനിമ തന്നെയായിരുന്നു. റിലീസ് ചെയ്തിടത്തെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തന്‍ ആവിഷ്‌കാരത്തിന് ജനം നല്‍കിയത് വന്‍കയ്യടികളാണ്.

എന്നാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ പോയ എസ്. ജാനകി അഭിനയിച്ച രംഗം അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ രംഗത്തിനു സമ്മിശ്ര പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. എന്തിനാണ് ഈ സീന്‍ ഒഴിവാക്കിയതെന്നു ചോദിക്കുന്നവരാണ് ഏറെയും.

ജാനകിയമ്മ ഉള്‍പ്പെട്ട ഈ സീന്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ ഇതിനു വ്യക്തമായ കാരണം ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. എസ്. ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കിയതിന്റെ പ്രധാന കാരണം ഇതാണ്. ഈ രംഗം ഒഴിവാക്കിയില്ലെങ്കില്‍ ’96’ എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല.

മാത്രമല്ല, നിലവിലുള്ള നമ്മുടെ ചട്ടങ്ങള്‍ അനുസരിച്ച് അര്‍ധരാത്രി എസ്. ജാനകിയെ പോലെയുള്ള ഒരു ഇതിഹാസ ഗായികയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു രംഗം ഉള്‍പ്പെടുത്തിയാല്‍ ചിത്രത്തെ ബാധിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍ യൂട്യൂബ് ട്രന്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണു ഈ രംഗം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages