ഇ വാർത്ത | evartha
അബ്ദുള്‍ നാസര്‍ മഅദനിയുടെ മാതാവ് അന്തരിച്ചു
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മാതാവും വേങ്ങ തോട്ടുവാല്‍ മന്‍സില്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ സമദ് മാസ്റ്ററിന്റെ ഭാര്യയുമായ അസുമാബീവി (67) നിര്യാതയായി. അര്‍ബുദ ബാധയെ തുടര്‍ന്നു ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഉച്ചയ്ക്ക് 3:05 നാണ് അന്ത്യം.
സംസ്‌കാരം നാളെ രാവിലെ 9നു വേങ്ങ മുസ്‌ലിം ജുമാ മസ്ജിദില്‍ നടക്കും. ഗുരുതരാവസ്ഥയിലായ മാതാവിനൊപ്പം കഴിയുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ചതോടെ കഴിഞ്ഞ മാസം 30നു മഅദനി നാട്ടിലെത്തിയിരുന്നു. 4നു മടങ്ങാനിരുന്നതാണ്. എന്നാല്‍ 8 ദിവസം കൂടി നാട്ടില്‍ തുടരുവാന്‍ പിന്നീട് അനുമതി ലഭിച്ചു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment