ആദ്യം ഇഷ്ടമെന്ന് പറഞ്ഞത് സൂര്യ, ഉടന്‍ സമ്മതം മൂളി: ജ്യോതിക - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 7, 2018

ആദ്യം ഇഷ്ടമെന്ന് പറഞ്ഞത് സൂര്യ, ഉടന്‍ സമ്മതം മൂളി: ജ്യോതിക

ഇ വാർത്ത | evartha
ആദ്യം ഇഷ്ടമെന്ന് പറഞ്ഞത് സൂര്യ, ഉടന്‍ സമ്മതം മൂളി: ജ്യോതിക

ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക സൂര്യയുമായുള്ള വിവാഹത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുന്നത്. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടാമതു ആലോചിക്കാതെ പെട്ടെന്നു തന്നെ സമ്മതം മൂളി.

വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു തനിക്കെന്നും ജ്യോതിക പറഞ്ഞു. കുടുംബത്തിലെ എല്ലാവരും സിനിമയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയും.

ഡൈനിംഗ് ടേബിളാണ് അതിനുള്ള ഇടം. മേശയ്ക്കു ചുറ്റുമിരുന്ന് എല്ലാവരും സംസാരിക്കും. ഉള്ള കാര്യങ്ങള്‍ അതുപോലെ തുറന്നു പറയും. വളരെ മനോഹരമായ ഇഴയടുപ്പങ്ങളാണ് അത്. എല്ലാവരും സിനിമയിലുണ്ട്. എല്ലാവര്‍ക്കും പറയാന്‍ നിര്‍ദേശങ്ങളുണ്ടാകുമെന്നും ജ്യോതിക പറയുന്നു.

തമാശ പടം ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. ഉര്‍വശിയൊക്കെ ചെയ്തിട്ടുള്ളതു പോലെ മുഴുനീളന്‍ കോമഡി കഥാപാത്രം. എനിക്കിഷ്ടമുള്ള ഒരു മേഖലയാണിത്. അതെനിക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരത്തിലൊരു വേഷം ഞാനിതു വരെ ചെയ്തിട്ടില്ലെന്നും ജ്യോതിക വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages