എസ്‌കലേറ്ററില്‍ നിന്ന് വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, November 19, 2018

എസ്‌കലേറ്ററില്‍ നിന്ന് വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഇ വാർത്ത | evartha
എസ്‌കലേറ്ററില്‍ നിന്ന് വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കൊച്ചി: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. നവംബര്‍ പതിനേഴിന് രാത്രി മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്.

താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ധരാത്രിയോടെ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം. രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായതിനാല്‍ സിനിമയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കുകയായിരുന്നു ചിത്രം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages