ഗോ എയര്‍ വിമാനം പുറപ്പെട്ടത് യാത്രക്കാരുടെ സാധനങ്ങള്‍ കയറ്റാതെ; വിമാനമിറങ്ങിയ യാത്രക്കാര്‍ ലഗ്ഗേജില്ലാതെ പുലിവാല്‍ പിടിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, November 5, 2018

ഗോ എയര്‍ വിമാനം പുറപ്പെട്ടത് യാത്രക്കാരുടെ സാധനങ്ങള്‍ കയറ്റാതെ; വിമാനമിറങ്ങിയ യാത്രക്കാര്‍ ലഗ്ഗേജില്ലാതെ പുലിവാല്‍ പിടിച്ചു

ഇ വാർത്ത | evartha
ഗോ എയര്‍ വിമാനം പുറപ്പെട്ടത് യാത്രക്കാരുടെ സാധനങ്ങള്‍ കയറ്റാതെ; വിമാനമിറങ്ങിയ യാത്രക്കാര്‍ ലഗ്ഗേജില്ലാതെ പുലിവാല്‍ പിടിച്ചു

ഞായറാഴ്ച ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെട്ട ഗോ എയര്‍ ജി 8213 എന്ന വിമാനമാണ് യാത്രക്കാരുടെ ലഗ്ഗേജ് ‘മറന്നുവെച്ചത്’. ജമ്മുവില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ ലഗ്ഗേജ് ലഭിക്കാത്തതിനെ തുടര്‍ന്ന് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സാധനങ്ങള്‍ കയറ്റാതെയാണ് വിമാനം പറന്നത് എന്ന് വ്യക്തമായത്.

ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിച്ചു. ഒരു മണിക്കൂറിനുള്ളില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മറ്റൊരു വിമാനത്തില്‍ എത്തിക്കുമെന്ന് എയര്‍ലൈന്‍സ് ജീവനക്കാരന്‍ അറിയിച്ചെങ്കിലും യാത്രക്കാര്‍ ശാന്തരായില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം പകുതി യാത്രക്കാരുടെ ലഗ്ഗേജുകള്‍ മറ്റൊരു വിമാനത്തില്‍ എത്തിക്കുകയായിരുന്നു.

ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റുള്ളവരുടെ ബാഗുകള്‍ തൊട്ടുത്ത ദിവസം തന്നെ അതാത് സ്ഥലങ്ങളില്‍ എത്തിക്കുമെന്നും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. ഇതേക്കുറിച്ച പരാതി പറയാന്‍, ഗോ എയറിന്റെ മീഡിയ വെബ്‌സൈറ്റില്‍ ലഭ്യമായ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഇതിനെ കുറിച്ച് പറയാന്‍ അധികാരമില്ല എന്നായിരുന്നു കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിന്റെ മറുപടിയെന്ന് യാത്രക്കാരനായ അബ്ദുള്‍ ഹാമിദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages