ഞാന്‍ പോലും ശബരിമലയില്‍ പോയപ്പോള്‍ ആചാരം ലംഘിച്ചിട്ടില്ല; എവിടെ പോയി നിങ്ങളുടെ ആചാരങ്ങള്‍; സംഘപരിവാറിനെതിരെ തുറന്നടിച്ച് പിണറായി വിജയന്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 7, 2018

ഞാന്‍ പോലും ശബരിമലയില്‍ പോയപ്പോള്‍ ആചാരം ലംഘിച്ചിട്ടില്ല; എവിടെ പോയി നിങ്ങളുടെ ആചാരങ്ങള്‍; സംഘപരിവാറിനെതിരെ തുറന്നടിച്ച് പിണറായി വിജയന്‍

ഇ വാർത്ത | evartha
ഞാന്‍ പോലും ശബരിമലയില്‍ പോയപ്പോള്‍ ആചാരം ലംഘിച്ചിട്ടില്ല; എവിടെ പോയി നിങ്ങളുടെ ആചാരങ്ങള്‍; സംഘപരിവാറിനെതിരെ തുറന്നടിച്ച് പിണറായി വിജയന്‍

ശബരിമലയില്‍ ആചാര ലംഘനം നടത്തി കലാപഭൂമിയാക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നേതാക്കള്‍ തന്നെ ആചാരം ലംഘിച്ച് 18 ആം പടി കയറിയതിലൂടെ ലക്ഷ്യം വ്യക്തമായി. വിശ്വാസികളെയടക്കം സന്നിധാനത്ത് ആക്രമിച്ചു വലിയതോതില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴും പോലീസ് ആത്മ സംയമനം പാലിച്ചത് സന്നിദാനമെന്ന പരിമിതിയുള്ളതിനാലാണെന്നും പിണറായി പറഞ്ഞു.

രാജ്യത്തിന്റെ നിയമസംഹിതകളെ മുഴുവന്‍ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ ശബരിമലയെ കൈപിടിയില്‍ ഒതുക്കാനായി വലിയ നുണകള്‍ പ്രചരിപ്പിക്കുകയായാണ്. ശബരിമലയുടെ പവിത്രത നിലനിര്‍ത്തുകയല്ല സംഘപരിവാര്‍ ലക്ഷ്യമെന്നും നേതാക്കളുടെ ആചാര ലംഘനം ഉയര്‍ത്തി കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു.

ഞാന്‍ സാധാരണ അമ്പലത്തില്‍ പോകുന്ന ആളല്ല. എന്നാല്‍ ഈ അടുത്ത് ശബരിമലയില്‍ പോയി. ശബരിമലയിലെ ആചാരമനുസരിച്ച് പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് ഉണ്ടാവണം. അതുകൊണ്ട് ആ വഴിയല്ല താന്‍ സന്നിധാനത്തിലേക്ക് പോയത്. അതാണ് ആചാരത്തെ ബഹുമാനിക്കേണ്ടവര്‍ ചെയ്യേണ്ട കാര്യം.

സംഘപരിവാര്‍ നേതാക്കള്‍ ഒരു ആചാരവും പാലിക്കാതെ പതിനെട്ടാം പടി കയറി അതിന്റെ മുകളില്‍ കയറി നിന്ന് പറയുന്ന കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എവിടെ പോയി നിങ്ങളുടെ ആചാരങ്ങളെന്നും പിണറായി ചോദിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയേയും മുഖ്യമന്ത്രി കണക്കിന് പരിഹസിച്ചു. തന്ത്രി സമൂഹത്തോട് സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ല. പക്ഷേ ആരാധാനാലയത്തെ തകര്‍ക്കുന്നവരുടെ കൈയിലെ കരുവാകരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages