നെഹ്‌റു– ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസ് അധ്യക്ഷരായവരുടെ ലിസ്റ്റുമായി പി. ചി​ദംബരം: ‘മോദി… ഇനിയെങ്കിലും റഫാലിനെപ്പറ്റി സംസാരിക്കാമോ’ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 17, 2018

നെഹ്‌റു– ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസ് അധ്യക്ഷരായവരുടെ ലിസ്റ്റുമായി പി. ചി​ദംബരം: ‘മോദി… ഇനിയെങ്കിലും റഫാലിനെപ്പറ്റി സംസാരിക്കാമോ’

ഇ വാർത്ത | evartha
നെഹ്‌റു– ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസ് അധ്യക്ഷരായവരുടെ ലിസ്റ്റുമായി പി. ചി​ദംബരം: ‘മോദി… ഇനിയെങ്കിലും റഫാലിനെപ്പറ്റി സംസാരിക്കാമോ’

നെഹ്റു കുടുംബത്തെയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുൻ ധനമന്ത്രി പി.ചിദംബരം. നെഹ്‌റു– ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസ് അധ്യക്ഷരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാണു ചിദംബരം മോദിക്കു മറുപടി നൽകിയത്.

1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യു.എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡി.കെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പി.വി നരസിംഹറാവു, സിതാറാം കേസരി (സെക്രട്ടറി) തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ടെന്ന് ഈ ലിസ്റ്റ് ചൂണ്ടിക്കാണിച്ച് പി. ചിദംബരം മോദിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തുന്നതിൽ സന്തോഷമുണ്ടെന്നും മുൻ ധനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ഉന്നയിച്ച സംശയങ്ങൾക്കു മറുപടി കിട്ടിയ സ്ഥിതിക്കു റഫാൽ യുദ്ധവിമാന ഇടപാട്, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ, സ്ത്രീകൾ‌ക്കും കുട്ടികൾക്കും എതിരായ പീഡനങ്ങൾ, ആന്റി റോമിയോ സ്ക്വാഡ്, ഭീകരാക്രമണം, ഗോ സംരക്ഷണ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാൻ മോദി തയാറാവുമോയെന്നു വെല്ലുവിളിച്ചാണു ചിദംബരം ട്വീറ്റുകൾ അവസാനിപ്പിച്ചത്.

ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പു പ്രചാരണറാലിയിൽ പ്രസംഗിക്കുമ്പോഴാണു മോദി, കോൺഗ്രസിലെ കുടുംബാധിപത്യത്തെ വിമർശിച്ചത്. ഇതിനു മറുപടിയായി, സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് രാജ്യത്തിനു സംഭാവന ചെയ്ത നേതാക്കളുടെ പട്ടിക ചിദംബരം ട്വീറ്റ് ചെയ്യുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages