ഗജ ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; രാത്രി സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 14, 2018

ഗജ ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; രാത്രി സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശം

ഇ വാർത്ത | evartha
ഗജ ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; രാത്രി സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശം

നവംബര്‍ 15 മുതല്‍ കേരളത്തില്‍ ഒന്നോ രണ്ടോ ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമാണ് മഴ ലഭിക്കുക. നവംബര്‍ 15ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നവംബര്‍ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ചെന്നൈയ്ക്ക് വടക്കുകിഴക്കു മാറി 860 കിലോമീറ്റര്‍ ദൂരത്തിലാണ് ‘ഗജ’ രൂപംകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 12 കി.മീ. വേഗതയിലാണു നിലവിലെ സഞ്ചാരം.

ഇത് അടുത്ത 24 മണിക്കൂറിനകം ശക്തിയേറിയ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലൂരിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയ്ക്കുള്ള ഭാഗങ്ങളെയായിരിക്കും ‘ഗജ’ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബാധിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages