ഇ വാർത്ത | evartha
അഹിന്ദുക്കള്‍ പ്രവേശിച്ചു; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു
പത്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ചു. ശുദ്ധിക്രിയകൾക്ക് ശേഷമേ ഇനി നട തുറക്കു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു. ഇതോടെയാണ് സംഭവം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി ശുദ്ധിക്രിയകൾ തുടങ്ങി.
കഴിഞ്ഞ അഞ്ചിനാണ് ക്ഷേത്രത്തിൽ അൽപ്പശി ഉത്സവം തുടങ്ങിയത്. ഒമ്പതിന് പകൽദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി പുറത്തെ പോലീസിന്റെ സി.സി.ടി.വി. ക്യാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളിൽ കയറിയതായി പോലീസ് അറിയിച്ചു.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം.
അഹിന്ദുക്കൾ കയറിയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പൂജകൾ നിർത്തി പരിഹാരക്രിയകൾ നടത്തണമെന്ന് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് നിർദേശം ക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിർത്തിവെച്ചു. തുടർന്ന് ക്ഷേത്രനട അടച്ചു. ഇതുസംബന്ധിച്ച രേഖകൾ പരിശോധിക്കുകയാണെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ദൃക്‌സാക്ഷികൾ അറിയിച്ചതിനെത്തുടർന്നാണ് ശുദ്ധീകരണക്രിയകൾ ഉൾപ്പെടെയുള്ളവ നടത്തിയത്. ഉത്സവം തുടങ്ങിയ ദിവസത്തെ ചടങ്ങുകൾ വീണ്ടും നടത്തി. തിങ്കളാഴ്ച രാവിലെ മുതൽ പതിവുള്ള ദർശനവും മറ്റു പൂജകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment