‘എനക്ക് തമിഴ് പേശ തെരിയും, പഠിക്കതെരിയും, എളുതതെരിയും; ; വൈറലായി മഞ്ജുവാര്യരുടെ പ്രസംഗം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 17, 2018

‘എനക്ക് തമിഴ് പേശ തെരിയും, പഠിക്കതെരിയും, എളുതതെരിയും; ; വൈറലായി മഞ്ജുവാര്യരുടെ പ്രസംഗം

ഇ വാർത്ത | evartha
‘എനക്ക് തമിഴ് പേശ തെരിയും, പഠിക്കതെരിയും, എളുതതെരിയും; ; വൈറലായി മഞ്ജുവാര്യരുടെ പ്രസംഗം

സ്ത്രീകളുടെ അന്തസ്സിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണെന്ന് നടി മഞ്ജു വാര്യര്‍. ജസ്റ്റ് ഫോര്‍ വിമെന്‍ പുരസ്‌കാരവേദിയില്‍ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്‌കാരങ്ങളും പ്രോചദനത്തേക്കാള്‍ മുകളിലാണ്. ആ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും.

ഈ സായാഹ്നത്തില്‍ സ്ത്രീകള്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങള്‍. സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഞാന്‍ ചിന്തിക്കുന്നതും.

എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ, അത് നമ്മള്‍ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാന്‍ വാക്കു നല്‍കുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊര്‍ജ്ജത്തിനും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു,’ മഞ്ജു പറഞ്ഞു.

‘സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്ന പോലെ..’ എന്നായിരുന്നു മഞ്ജുവിന്റെ ഗംഭീരൻ പ്രസംഗം കേട്ട് അവതാരകന്റെ കമന്റ്. ‘എനക്ക് തമിഴ് പേശ തെരിയും, പഠിക്കതെരിയും, എളുതതെരിയും, നാൻ പൊറന്ത് വളർന്തതേ തമിഴ്നാട്ടിൽ താൻ..’. മഞ്ജുവാര്യർ ഇത് പറഞ്ഞപ്പോൾ നിർത്താതെ കയ്യടിയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages