‘പേടിച്ച് വിറച്ച് ഫോണ്‍ റിസീവര്‍ കയ്യില്‍ നിന്നും താഴെ വീണു’; ബച്ചന്‍ ആദ്യമായി വിളിച്ച അനുഭവം വെളിപ്പെടുത്തി ആമിര്‍ ഖാന്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 7, 2018

‘പേടിച്ച് വിറച്ച് ഫോണ്‍ റിസീവര്‍ കയ്യില്‍ നിന്നും താഴെ വീണു’; ബച്ചന്‍ ആദ്യമായി വിളിച്ച അനുഭവം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

ഇ വാർത്ത | evartha
‘പേടിച്ച് വിറച്ച് ഫോണ്‍ റിസീവര്‍ കയ്യില്‍ നിന്നും താഴെ വീണു’; ബച്ചന്‍ ആദ്യമായി വിളിച്ച അനുഭവം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

അമിതാഭ് ബച്ചന്‍ തന്നെ ആദ്യമായി ഫോണില്‍ വിളിച്ച രസകരമായ അനുഭവം വെളിപ്പെടുത്തി ആമിര്‍ ഖാന്‍. ബച്ചന്‍ തന്നെ ആദ്യമായി വിളിച്ചപ്പോള്‍ പേടിച്ച് വിറച്ച് ഫോണ്‍ റിസീവര്‍ കയ്യില്‍ നിന്നും താഴെ വീണെന്ന് ആമിര്‍ പറയുന്നു. ആമിര്‍ കോഫി വിത്ത് കരണ്‍ എപ്പിസോഡിലാണ് ആമിര്‍ ഈ രസകരമായ സംഭവം വെളിപ്പെടുത്തിയത്.

‘ഞാന്‍ അമിതാഭ് ജിയോട് ആദ്യമായി സംസാരിച്ചത് ഫോണിലൂടെയാണ്. അന്ന് ‘ജോ ജീത്താ വഹി സിക്കന്ദര്‍’ എന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ നടക്കുകയാണ്. മൊബൈല്‍ ഫോണുകളൊന്നും അന്ന് വന്നിട്ടില്ല. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് വന്ന് എന്നോട് പറഞ്ഞു അമിതാഭ് ബച്ചന്‍ താങ്കളെ ഫോണില്‍ വിളിച്ചിരുന്നെന്ന്.

സത്യത്തില്‍ എനിക്ക് അത് തമാശയയാണ് തോന്നിയത്. എന്നാല്‍ അരമണിക്കൂറിന് ശേഷം ഫോണ്‍ ബെല്ലടിച്ചു. ഞാന്‍ എടുത്തു, അത് അമിതാഭ് ജി ആയിരുന്നു. പേടിച്ച് വിറച്ച് ഫോണ്‍ റിസീവര്‍ എന്റെ കയ്യില്‍ നിന്നും താഴെ വീണു’ ആമിര്‍ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages