സംഘപരിവാര്‍ വര്‍ഗ്ഗീയതക്കെതിരെയുള്ള സിപിഎം ജാഥയ്ക്ക് സ്വീകരണം നല്‍കി മുന്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 30, 2018

സംഘപരിവാര്‍ വര്‍ഗ്ഗീയതക്കെതിരെയുള്ള സിപിഎം ജാഥയ്ക്ക് സ്വീകരണം നല്‍കി മുന്‍ ആര്‍എസ്എസ് മുഖ്യശിക്ഷക്

ഇ വാർത്ത | evartha
സംഘപരിവാര്‍ വര്‍ഗ്ഗീയതക്കെതിരെയുള്ള സിപിഎം ജാഥയ്ക്ക് സ്വീകരണം നല്‍കി മുന്‍ ആര്‍എസ്എസ് മുഖ്യശിക്ഷക്

സംഘപരിവാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന ജനമുന്നേറ്റ ജാഥയെ വരവേറ്റ് മുന്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് കെ ജിതിന്‍. സിപിഎം ഒല്ലൂര്‍ നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ് ജിതിന്‍ പങ്കെടുത്തത്.

രാജ്യത്തെ വിഷലിപ്തമാക്കുന്ന ആര്‍എസ്എസ് സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയം മടുത്താണ് സിപിഎമ്മുമായി യോജിച്ച്്പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ജിതിന്‍ പറഞ്ഞു. ജാഥയ്ക്ക് സ്വീകരണം നല്‍കിയ ജിതിന്‍ ജാഥാ ക്യാപ്റ്റന്‍ വര്‍ഗീസ് കണ്ടംകുളത്തിയെ മാലയിട്ട് സ്വീകരിച്ചു.

നേരത്തെ, എബിവിപി മുന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ആര്‍എസ്എസ് കണിമംഗലം ശാഖാ മുഖ്യ ശിക്ഷക് എന്നീ സ്ഥാനങ്ങള്‍ ജിതിന്‍ വഹിച്ചിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages