പൂര്‍ണമായും തീപിടിച്ചിട്ടും നില്‍ക്കാതെ ഓടുന്ന കാറില്‍ നിന്നും ചാടി രക്ഷപെടുന്ന ഡ്രൈവര്‍: അമ്പരപ്പിക്കുന്ന വീഡിയോ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 9, 2018

പൂര്‍ണമായും തീപിടിച്ചിട്ടും നില്‍ക്കാതെ ഓടുന്ന കാറില്‍ നിന്നും ചാടി രക്ഷപെടുന്ന ഡ്രൈവര്‍: അമ്പരപ്പിക്കുന്ന വീഡിയോ

ഇ വാർത്ത | evartha
പൂര്‍ണമായും തീപിടിച്ചിട്ടും നില്‍ക്കാതെ ഓടുന്ന കാറില്‍ നിന്നും ചാടി രക്ഷപെടുന്ന ഡ്രൈവര്‍: അമ്പരപ്പിക്കുന്ന വീഡിയോ

ഡെല്‍ഹിയിലെ ഹീറോ ഹോണ്ട ചൗക്കിന് സമീപത്തെ രാജീവ് ചൗക്ക് മേല്‍പ്പാലത്തിലാണ് സംഭവം. വാഹനത്തിന് തീ പിടിച്ച ഉടന്‍ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതുകൊണ്ട് ജീവന്‍ രക്ഷപെട്ടു. വലിയൊരു ശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു എന്നാണ് കാറിന്റെ ഉടമയായ രാകേഷ് പറയുന്നത്.

ബന്ധുക്കള്‍ക്ക് നല്‍കാനുള്ള ദീപാവലി സമ്മാനങ്ങളുമായി പോകുകയായിരുന്നു രാകേഷ്. ഒരു ശബ്ദം കാറില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് താന്‍ കാറ് നിര്‍ത്തി പരിശോധിച്ചെന്നും എന്നാല്‍ ഒന്നും ശ്രദ്ധയില്‍ പെടാഞ്ഞതിനാല്‍ യാത്ര തുടരുകയുമായിന്നെന്നും രാക്ഷ് വ്യക്തമാക്കി. പിന്നീടും ഈ ശബ്ദം ഉയരുകയും പെട്ടെന്ന് തന്നെ കാറിന് തീ പിടിക്കുകയുമായിരുന്നു.

തീ പിടിച്ചു എന്ന് മനസ്സിലാക്കിയതോടെ താന്‍ ബ്രെയ്ക്ക് ഉപയോഗിച്ച് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ബ്രെയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കാറില്‍ നിന്ന് ചാടിയിറങ്ങിയ രാകേഷ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. അതിനിടയില്‍ തീ ആളിക്കത്തി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ വശത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages