സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; ബാഗിനു ഭാരം കുറയും; ഒന്നിലും രണ്ടിലും ഇനി ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതി; ഹോംവര്‍ക്കില്ല - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, November 26, 2018

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; ബാഗിനു ഭാരം കുറയും; ഒന്നിലും രണ്ടിലും ഇനി ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതി; ഹോംവര്‍ക്കില്ല

ഇ വാർത്ത | evartha
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; ബാഗിനു ഭാരം കുറയും; ഒന്നിലും രണ്ടിലും ഇനി ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതി; ഹോംവര്‍ക്കില്ല

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒന്ന്, രണ്ടു ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഈ ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്നത് വിലക്കി.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസുകളില്‍ ഭാഷയും കണക്കും പരിസ്ഥിതി പഠനവും മാത്രം മതിയെന്നാണ് നിര്‍ദേശം. സ്‌കൂള്‍ ബാഗിന്റെ ഭാരവും കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തി. ഒന്ന്, രണ്ടു ക്‌ളാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം പരമാവധി ഒന്നരകിലോയാണ്.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസുകളില്‍ മൂന്നുകിലോ വരെയാകാം. ആറ്, ഏഴ് ക്‌ളാസുകളില്‍ നാലുകിലോയും എട്ടു ഒന്‍പത് ക്‌ളാസുകളില്‍ നാലരകിലോയുമാണ് പരമാവധി നിജപ്പെടുത്തിയിട്ടുള്ളത്. പത്താം ക്‌ളാസിലെ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുകിലോ വരെ ഭാരമാകാം.

അധിക പുസ്തകങ്ങളും പഠനോപകരണങ്ങളും കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടരുതെന്നും നിര്‍ദേശമുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തുടര്‍നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്‌ളാസ് …………………. ഭാരം

ഒന്ന്, രണ്ട് …………….. 1.5 കിലോ

മൂന്ന്–അഞ്ച് …………. 3 കിലോ

ആറ്, ഏഴ്……………….. 4 കിലോ

എട്ടു, ഒന്‍പത്………… 4.5 കിലോ

പത്ത്……………………….. 5 കിലോ

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages