നടി റിയാമികയെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം കാമുകനിലേക്ക് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 30, 2018

നടി റിയാമികയെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം കാമുകനിലേക്ക്

ഇ വാർത്ത | evartha
നടി റിയാമികയെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം കാമുകനിലേക്ക്

തമിഴ്‌നടി റിയാമിക(26)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സഹോദരന്‍ പ്രകാശിന്റെ ഫ്‌ളാറ്റിലാണ് റിയാമികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു റിയാമികയെ അവസാനമായി കണ്ടെതെന്നാണ് പ്രകാശിന്റെ മൊഴി.

രണ്ടു ദിവസമായി ഇവരെ കാണാതിരുന്നതിനെ തുടര്‍ന്ന് പ്രകാശും റിയാമികയുടെ കാമുകന്‍ ദിനേശും വത്സരവാക്കത്തുള്ള ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഇവരെ കണ്ടത്. മുറിയില്‍ നിന്ന് ഇതുവരെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. ചൊവ്വാഴ്ച രാത്രിയില്‍ റിയാമികയുമായി ഫോണില്‍ സംസാരിച്ചതായി കാമുകന്‍ പൊലീസിനെ അറിയിച്ചു.

അതേസമയം, റിയയുടെ മരണത്തെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യാനാണ് പൊലീസ് ഇയാളെ വിളിച്ചുവരുത്തിയത്. ദിനേശുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതതെന്ന സംശയത്തിലാണ് പൊലീസ്. തമിഴ് സീരിയലുകളിലൂടെ പ്രശസ്തയാണ് റിയാമിക.

ആറുമാസത്തോളമായി ദിനേശും റിയയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്.

റിയയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരന്‍ പ്രകാശിനെയും വിളിച്ച് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹോദരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ റിയയെ കണ്ടെത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages