സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി ജി.എസ്.ടി നല്‍കണം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 30, 2018

സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി ജി.എസ്.ടി നല്‍കണം

ഇ വാർത്ത | evartha
സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി ജി.എസ്.ടി നല്‍കണം

സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി ജി.എസ്.ടി നല്‍കേണ്ടി വരും. ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാര്‍ഡ്, എടിഎം ഉപയോഗം, ഇന്ധന സര്‍ച്ചാര്‍ജ് തിരിച്ചുനല്‍കല്‍ തുടങ്ങി നിലവില്‍ സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങള്‍ക്കുകൂടി ചാര്‍ജ് ഈടാക്കാനാണ് ബാങ്കുകള്‍ ആലോചിക്കുന്നത്.

ഇത്തരം സേവനങ്ങള്‍ക്ക് ജി.എസ്.ടി നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതിനാലാണ് സൗജന്യ സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നതെന്നും അതിനാല്‍ സേവനങ്ങള്‍ക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു.

നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി നല്‍കാന്‍ എല്ലാ ബാങ്കുകളും സമ്മതിച്ചിട്ടുണ്ട്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളും ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages