സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയാക്കിയില്ല; ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേശ് കുമാര്‍ എം.എല്‍.എയുടെ കയ്യേറ്റശ്രമം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 10, 2018

സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയാക്കിയില്ല; ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേശ് കുമാര്‍ എം.എല്‍.എയുടെ കയ്യേറ്റശ്രമം

ഇ വാർത്ത | evartha
സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയാക്കിയില്ല; ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേശ് കുമാര്‍ എം.എല്‍.എയുടെ കയ്യേറ്റശ്രമം

കൊല്ലം ജില്ലയിലെ മാലൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ശദാബ്ദി ആഘോഷങ്ങള്‍ക്കിടെ ഹെഡ്മാസ്റ്റര്‍ക്ക് നേരെ കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എയുടെ കയ്യേറ്റ ശ്രമം. സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് ഹെഡ്മാസ്റ്ററും എംഎല്‍എയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നത്.

വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ചടങ്ങിനിടെ ഹെഡ്മാസ്റ്റര്‍ സി.വിജയകുമാറിനെതിരെ എം.എല്‍.എ നടത്തിയ ആരോപണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എം.എല്‍.എയുടെ പ്രസംഗശേഷം സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട നിവേദനം നല്‍കാന്‍ ഹെഡ്മാസ്റ്ററേയും പി.ടി.എ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എം.എല്‍.എ പ്രകോപിതനായി.

തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ തനിക്ക് പരാതി നല്‍കേണ്ട ആവശ്യമില്ലെന്ന് എം.എല്‍.എയും നിലപാട് എടുത്തതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. അതേസമയം, പരിപാടിയില്‍ മുഖ്യാതിഥിയായി ഗണേഷ് കുമാറിനെ ക്ഷണിക്കാതെ മന്ത്രി കെ.രാജുവിനെ ക്ഷണിച്ചതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി. ഉദ്ഘാടകനാക്കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റര്‍ പിന്നീട് പ്രതികരിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages