ഇ വാർത്ത | evartha
സെക്രട്ടേറിയറ്റിനുള്ളില്‍ പുള്ളിപ്പുലി കയറി; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നു: സിസിടിവി ദൃശ്യങ്ങള്‍
ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുള്ളില്‍ പുള്ളിപ്പുലി കയറി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്.
കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പുലി അകത്ത് കയറിയ വിവരം അധികൃതര്‍ അറിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
WATCH: Leopard entered Secretariat premises in Gujarat's Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b
— ANI (@ANI) November 5, 2018
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment