വിവാഹത്തിനു മുന്‍പേ ആദ്യ രാത്രി; സേവ് ദ് ഡേറ്റ് വീഡിയോ വൈറല്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, November 19, 2018

വിവാഹത്തിനു മുന്‍പേ ആദ്യ രാത്രി; സേവ് ദ് ഡേറ്റ് വീഡിയോ വൈറല്‍

ഇ വാർത്ത | evartha
വിവാഹത്തിനു മുന്‍പേ ആദ്യ രാത്രി; സേവ് ദ് ഡേറ്റ് വീഡിയോ വൈറല്‍

കല്യാണം ഉറപ്പിക്കുകയേ വേണ്ടൂ…. പിന്നെ അത് വെറൈറ്റി ആക്കാന്‍ പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരോരുത്തരും നടത്താറുള്ളത്. സേവ് ദ് ഡേറ്റ് വീഡിയോയിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ അധികവും. അത്തരത്തില്‍ ഡിസംബര്‍ 29ന് വിവാഹിതരാകുന്ന അര്‍ജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടി ഒരുക്കിയ സേവ് ദ് ഡേറ്റ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

അലങ്കരിച്ച മുറിയില്‍ മുല്ലപ്പൂ വിരിച്ച മെത്തയുമായി കാത്തിരിക്കുകയാണ് കഥാനായകന്‍. ജുബ്ബയണിഞ്ഞ് മുടി ചീകി തയാറായി നില്‍ക്കുന്ന നായകന്റെ മുന്‍പിലേക്ക് സങ്കല്‍പങ്ങളൊന്നും തെറ്റിക്കാതെ നായിക കടന്നുവരുന്നു. എന്നാല്‍ മുന്‍പില്‍ നില്‍ക്കുന്ന വധുവിനെ കണ്ടതോടെ പുതുമണവാളനൊരു ഭയം.

പേടിച്ചു നില്‍ക്കുന്ന ചെക്കനെ പിടിച്ചുകൊണ്ടു വന്ന് ബെഡിലിരുത്തി ഒരു ഉമ്മ കൊടുക്കാനൊരുങ്ങുമ്പോഴാണ് വാതിലിലൊരു മുട്ട്. ബാത്ത് റൂമിലെ സ്വപ്നത്തില്‍നിന്ന് നായകന്‍ ഞെട്ടി ഉണരുന്നതോടെണ് വീഡിയോ അവസാനിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages