രഥയാത്ര സ്റ്റേഷനുമുന്നിലൂടെ പോകും; ധൈര്യമുണ്ടെങ്കില്‍ ശീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യൂവെന്ന് എം.ടി.രമേശ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 10, 2018

രഥയാത്ര സ്റ്റേഷനുമുന്നിലൂടെ പോകും; ധൈര്യമുണ്ടെങ്കില്‍ ശീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യൂവെന്ന് എം.ടി.രമേശ്

ഇ വാർത്ത | evartha
രഥയാത്ര സ്റ്റേഷനുമുന്നിലൂടെ പോകും; ധൈര്യമുണ്ടെങ്കില്‍ ശീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യൂവെന്ന് എം.ടി.രമേശ്

ശബരിമല വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിച്ച് എം.ടി രമേശ്. കേസെടുത്ത കസബ സ്റ്റേഷന് മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ രഥയാത്ര കടന്നുപോകും. പൊലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെയെന്നും രമേശ് വെല്ലുവിളിച്ചു. നവംബര്‍ 16 ന് ശബരിമല നട തുറക്കുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകും. പൊലീസിനു ധൈര്യം ഉണ്ടെകില്‍ തടയാമെന്നും രമേശ് പറഞ്ഞു.

ശബരിമലയിലെ സംഘര്‍ഷം ബിജെപി പദ്ധതിയായിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് കസബ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages