മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ കൊടുംക്രൂരത; കുഞ്ഞിന്റെ നില അതീവഗുരുതരം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 8, 2018

മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ കൊടുംക്രൂരത; കുഞ്ഞിന്റെ നില അതീവഗുരുതരം

ഇ വാർത്ത | evartha
മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ കൊടുംക്രൂരത; കുഞ്ഞിന്റെ നില അതീവഗുരുതരം

മൂന്ന് വയസ്സുകാരിയുടെ വായില്‍ പടക്കം തിരുകി പൊട്ടിച്ച അയല്‍വാസിയായ യുവാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള മിലാക് എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹര്‍പാല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപവാസിയായ ഹര്‍പാല്‍ കൂട്ടിക്കൊണ്ടുപോയി വായില്‍ പടക്കംവച്ച് തീകൊളുത്തിയെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ വായില്‍ 50 ഓളം സ്റ്റിച്ചുണ്ടെന്നും തൊണ്ടയില്‍ അണുബാധ ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവ ശേഷം ഒളിവില്‍ പോയ ഹര്‍പാലിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages