ജിമ്മനായി മാസ് ലുക്കില്‍ ദിലീപ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 25, 2018

ജിമ്മനായി മാസ് ലുക്കില്‍ ദിലീപ്

ഇ വാർത്ത | evartha
ജിമ്മനായി മാസ് ലുക്കില്‍ ദിലീപ്

ദിലീപിനെ നായകനാക്കി ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തിന്റെ ഫാന്‍സ് പേജിലൂടെ ആരാധകര്‍ പുറത്ത് വിട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ത്രീഡി ചിത്രമായ ഡിങ്കന്റെ അവസാന ഘട്ട ഷൂട്ടിംങ് ബാങ്കോക്കിലാണ് നടക്കുന്നത്.

ചിത്രത്തില്‍ ജിമ്മനായി മാസ് ലുക്കിലാണ് ദിലീപ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ദിലീപിന്റെ ഒട്ടനവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. നേരത്തെ തമിഴ് നടന്‍ വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള ബാങ്കോക്കില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

മാജിക്കുകാരനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. കെച്ച കെംമ്പഡ്കി ഒരുക്കുന്ന ആക്ഷനും, കോമഡിയും പ്രണയവുമെല്ലാം ഇടകലര്‍ന്ന് കുടുംബപ്രേക്ഷകരടക്കം ഏത് പ്രായക്കാരെയും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രൊഫസര്‍ ഡിങ്കന്‍ വരുന്നത്.

സംവിധായകന്‍ റാഫിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages