മാജിക് പന്തുമായി യാസിര്‍ ഷാ; അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, November 27, 2018

മാജിക് പന്തുമായി യാസിര്‍ ഷാ; അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

ഇ വാർത്ത | evartha
മാജിക് പന്തുമായി യാസിര്‍ ഷാ; അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹെന്റി നിക്കോള്‍സിനെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. 28 ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഷാ കിവീസ് ഇടങ്കയ്യന്റെ വിക്കറ്റ് തെറിപ്പിച്ചത്. ഓഫ് സ്റ്റംപിന് പുറത്ത് നിന്ന കുത്തി തിരിഞ്ഞ പന്ത് നിക്കോള്‍സിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു. ബാറ്റിനും പാഡിനും ഉള്ളിലൂടെ സഞ്ചരിച്ച പന്ത് ഒരു അണ്‍പ്ലെയബിള്‍ ഡെലിവറി ആയിരുന്നു.

നേരത്തെ യാസിർ ഷായുടെ പന്തുകൾക്കു മുന്നിൽ വട്ടം കറങ്ങി വീണ ന്യൂസീലൻഡ്, പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 90 റൺസിനു പുറത്തായിരുന്നു. 12.3 ഓവറിൽ 41 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ ഷാ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages