മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഷാരൂഖ് ഖാന്‍ ഇറങ്ങിവന്നില്ല; ആരാധകന്‍ സ്വയം കഴുത്തറുത്തു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, November 5, 2018

മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഷാരൂഖ് ഖാന്‍ ഇറങ്ങിവന്നില്ല; ആരാധകന്‍ സ്വയം കഴുത്തറുത്തു

ഇ വാർത്ത | evartha
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഷാരൂഖ് ഖാന്‍ ഇറങ്ങിവന്നില്ല; ആരാധകന്‍ സ്വയം കഴുത്തറുത്തു

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്റെ വസതിക്കു മുമ്പിലാണ് സംഭവം. കോല്‍ക്കകത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം 53ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാന്‍ സാലിം ഉള്‍പ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയിരുന്നത്. എന്നാല്‍ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാന്‍ സാധിച്ചില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവ് സുഖപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages