ഇ വാർത്ത | evartha
കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് സ്പീക്കര്‍
കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ സഭാനടപടികളില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
വിഷയത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം. ഷാജിക്ക് നിയമസഭയില്‍ എത്താന്‍ സുപ്രീം കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു.
കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണം. നിലവില്‍ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ലഭിച്ചിട്ടുണ്ട്. രേഖാമൂലം ഉത്തരവ് ലഭിക്കണമെന്ന വിവരം കെ.എം. ഷാജിയെ അറിയിക്കുമെന്നുമാണ് സ്പീക്കര്‍ ഇന്നലെ പറഞ്ഞത്.
അതേസമയം, പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും പരാതികള്‍ എത്തിക്‌സ് കമ്മറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ ദിനം പ്രതി അഭിപ്രായം പറയാനില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണന്‍ നവോത്ഥാനത്തോട് പുറംതിരിഞ്ഞു നിന്നാല്‍ നമ്മുടെ സമൂഹം പിറകോട്ട് പോകുമെന്നും ഓര്‍മിപ്പിച്ചു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment