കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, November 12, 2018

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

ഇ വാർത്ത | evartha
കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. പുലർച്ചെ 2:30ന് ബെംഗലൂരുവിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്.

1996 മുതല്‍ ആറു തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ അനന്ത് കുമാര്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 1996-ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്.

1998-ലെ വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി. വാജ്പയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. 1999ലും എന്‍.ഡി.എ. സര്‍ക്കാറില്‍ മന്ത്രിയായി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്‌ക്കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2003-ല്‍ കര്‍ണാടക ബി.ജെ. പി അധ്യക്ഷനായി. തൊട്ടടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി. മോദി സര്‍ക്കാരില്‍ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2016 ല്‍ പാര്‍ലമെന്ററികാര്യവും ലഭിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages