മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 25, 2018

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

ഇ വാർത്ത | evartha
മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

ഇടിമിന്നലേറ്റു വിദ്യാര്‍ഥി മരിച്ചു. കൊട്ടുക്കര പിപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി ഫാത്തിമ ഫര്‍സാന (15) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുക്കൂട് പാലേക്കോട് പി.കെ. മുഹമ്മദ് ഷഫീഖിന്റെ മകള്‍ പി.കെ. ഷഹന ജബിന്‍ (15), മുക്കൂട് പുളിക്കല്‍ അലവിയുടെ മകള്‍ റിന്‍ഷിന (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് മൂവരും. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. പാലക്കാപറമ്പില്‍ വിമാനത്താവള അതോറിറ്റി ഏറ്റെടുത്ത ഒഴിഞ്ഞ പറമ്പില്‍വെച്ചാണ് മിന്നലേറ്റത്. നാട്ടുകാര്‍ ഉടന്‍ കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ ഫര്‍സാനയെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഷഹന ജബിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages