നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 17, 2018

നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

ഇ വാർത്ത | evartha
നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

സിനിമയിലെ ചെറുവേഷങ്ങളിലൂടെയും പിന്നണിയിലെ സ്നേഹം തുളുമ്പുന്ന ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ നടന്‍ കെ.ടി.സി.അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് മാത്തോട്ടം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

1977-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages