കാസര്‍കോട് മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 25, 2018

കാസര്‍കോട് മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷം

ഇ വാർത്ത | evartha
കാസര്‍കോട് മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാസര്‍കോട് ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനെ തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ മുഖ്യമന്ത്രി വേദിയിലെത്തുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം.

പൊലീസ് ഇത് സമ്മേളന വേദിക്ക് അരകിലോമീറ്ററോളം അകലെവച്ചുതന്നെ തടഞ്ഞു. തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. ഇതിനിടെയാണ് മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെ വേദിയിലെത്തിയത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages