ഇ വാർത്ത | evartha
ഡിവൈഎസ്പി ഹരികുമാറിനെ മാധ്യമങ്ങള്‍ വേട്ടയാടി കൊന്നതാണെന്ന ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിനെ മാധ്യമങ്ങള്‍ വേട്ടയാടി കൊന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഹരികുമാറിന്റെ ജേഷ്ഠ പുത്രി ഗാഥാ മാധവാണ് ഇത്തരമൊരു ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.
ഹരികുമാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ച നുണകളാണെന്ന് ഗാഥ പറയുന്നു. മാസപ്പടിയായി വാങ്ങുന്ന 50 ലക്ഷത്തിന്റെ കണക്ക്, മൂന്നാറില്‍ ഉണ്ടെന്നു പറയുന്ന 300 ഏക്കറിന്റെ രേഖകള്‍ അദ്ദേഹത്തിനെതിരെ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളെല്ലാം പുറത്തുവിടാനാണ് ഗാഥ വെല്ലുവിളിക്കുന്നത്.
ഗാഥാ മാധവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിങ്ങള്‍ കൊന്നതാണ്.
കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.
മനപൂര്‍വം അല്ലാത്ത നരഹത്യ യില്‍ ഒതുങ്ങേണ്ടതിനെ ദൃക്‌സാകഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങള്‍ ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്.
എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പിക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല..
ഞാന്‍ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാള്‍ക്കെതിരെ ഉള്ള ശിലേഹഹശഴലിരല റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ?
മാധ്യമങ്ങളോട്, നിങ്ങള്‍ കൊന്നതാണ്.
നിങ്ങള്‍ പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, ഏരിഞ്ഞടങ്ങുന്നുണ്ട്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment