അലര്‍ജി ഉള്ളതിനാല്‍ കൊഞ്ച് ഒഴിവാക്കി ബിരിയാണി മാത്രം കഴിച്ചു; ഉടന്‍ തന്നെ ശരീരം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചു; കൊല്ലത്തെ അധ്യാപികയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 8, 2018

അലര്‍ജി ഉള്ളതിനാല്‍ കൊഞ്ച് ഒഴിവാക്കി ബിരിയാണി മാത്രം കഴിച്ചു; ഉടന്‍ തന്നെ ശരീരം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചു; കൊല്ലത്തെ അധ്യാപികയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും

ഇ വാർത്ത | evartha
അലര്‍ജി ഉള്ളതിനാല്‍ കൊഞ്ച് ഒഴിവാക്കി ബിരിയാണി മാത്രം കഴിച്ചു; ഉടന്‍ തന്നെ ശരീരം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചു; കൊല്ലത്തെ അധ്യാപികയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും

കൊഞ്ചു ബിരിയാണി കഴിച്ച് അലര്‍ജി ബാധിച്ച് അധ്യാപിക മരിച്ച വാര്‍ത്തയറിഞ്ഞ് വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ഞെട്ടലിലാണ്. മയ്യനാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപിക പരവൂര്‍ സ്വദേശിനി ബിന്ദു(46) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്.

കഴിഞ്ഞ ദിവസം സ്‌കൂളിലെ സഹപ്രവര്‍ത്തക കൊണ്ടുവന്ന കൊഞ്ചു ബിരിയാണിയാണ് ബിന്ദു കഴിച്ചത്. അലര്‍ജി ഉണ്ടാകുന്നതിനാല്‍ കൊഞ്ച് ഒഴിവാക്കിയാണ് ബിരിയാണി കഴിച്ചത്. എന്നാല്‍ ആഹാരം കഴിച്ചതിന് പിന്നാലെ അധ്യാപികയുടെ ശരീരം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തു.

ഉടന്‍തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. മൃതദേഹം മയ്യനാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. ബിനോയ് ബാലകൃഷ്ണനാണ് ഭര്‍ത്താവ്. ഹയര്‍സെക്കണ്ടി വിദ്യാര്‍ഥിനി ബിന്ദ്യ മകളാണ്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages